‘ഗുരുവിന്റെ മുമ്പിലിരുന്നാണോടാ ബിയര്‍ അടിക്കുന്നത്’; മറുപടിയുമായി ഷൈന്‍ ടോം ചാക്കോ

0
106

ഗുരുവിന്റെ മുമ്പിലിരുന്നാണോടാ ബിയര്‍ അടിക്കുന്നതിന് മറുപടിയുമായി ഷൈന്‍ ടോം ചാക്കോ. ‘വിവേകാനന്ദന്‍ വൈറലാണ്’ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂവിവേള്‍ഡ് മീഡിയയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍ ടോം ചാക്കോ. ഷൈന്‍ ടോം ചാക്കോയെ കേന്ദ്രകഥാപാത്രമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിവേകാനന്ദന്‍ വൈറലാണ്’.

ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍….
ഇന്നലെ എനിക്കൊരു ഇന്‍സ്റ്റാഗ്രാമില്‍ ഒരു മെസേജ്. നീ എന്ത് കോപ്പാടാ കാണിക്കുതെന്ന് പറഞ്ഞ് തെറി. ഗുരുവിന്റെ മുന്‍പില്‍ ഇരുന്നാടാണോ ബിയര്‍ അടിക്കുന്നത്. നമ്മള്‍ ഇന്നലെ ബിര്‍ എടുക്കുന്ന സീനില്ലേ, അതിന്റെ വീഡിയോ കണ്ടിട്ടാണ്.

അതിന്റെ താഴെ ന്നിട്ട് കമന്റ് ചെയ്തിരിക്കുന്നത് പഠിപ്പിച്ച ഗുരുവിന്റെ മുന്‍പിലിരുന്നാണോ ബിയര്‍ അടിക്കുന്നതെന്ന്. ശരിക്കും സിനിമ തുടങ്ങുന്നതിന് മുന്‍പ് സാര്‍ പറഞ്ഞിട്ടാണ് ബിയര്‍കുപ്പി വെച്ചിട്ട് ഞാനും കമല്‍സാറും സംസാരിക്കുകയാണ്.

കേട്ട പാതി കേള്‍ക്കാത്ത പാതി കാണുന്നവരും കേട്ടവരുമെല്ലാം അതിന്റെ പുറകേ ഡയലോഗടിയും കമന്റടിയുമാണ്. ഒരു കാലത്ത് മതിലിന്‍മേല്‍ ഇരുന്ന് ഡയലോഗടിക്കുന്നില്ലേ അതാണ് ഈ കമന്റടി. അല്ലാതെ വല്യ മഹത്തരമായ കാര്യമൊന്നുമില്ല. പണ്ട് കലുങ്കിന്‍മേല്‍ ഇരുന്ന പറയുന്നതാണ് ഈ കമന്റടിയൊക്കെ.

അതേസമയം, ഷൈന്‍ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വിവേകാനന്ദന്‍ വൈറലാണ്. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നസീബ് നെടിയത്ത്, ഷെല്ലി രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതായി ഷൈന്‍ തന്നെ അറിയിച്ചിരുന്നു. ഗ്രേസ് ആന്റണി, സാസ്വിക, മെറീന മൈക്കിള്‍, മാലാ പാര്‍വതി, ജോണി ആന്റണി, സിദ്ധാര്‍ത്ഥ് ശിവ, വിനീത് തട്ടില്‍, സ്മിനു സിജോ, ശരത്, നിയാസ് ബക്കര്‍, മറിമായം ഫെയിം റിയാസ്, സിനോജ് വര്‍ഗീസ്, മജീദ്, അനുഷ മോഹന്‍, രാധാ ഗോമതി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു കഥയാണ് ഈ സിനിമയില്‍ കമല്‍ പറയുന്നത്. സ്ത്രീകള്‍ നിരന്തരം എതിര്‍ക്കുന്ന ചില പ്രശ്‌നങ്ങളുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ മാത്രം. ആ വഴിക്കാണ് ഈ സിനിമ പോകുന്നത്. വിവേകാനന്ദന്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന അഞ്ച് സ്ത്രീകളുടെ ജീവിതത്തിലൂടെ, ഈ കഥ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. സീരിയസ് ആയ ഒരു വിഷയത്തെ ഈ സിനിമ തികച്ചും ആക്ഷേപഹാസ്യം നടത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here