ചലച്ചിത്ര നടൻ കുണ്ടറ ജോണിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് മലയാള സിനിമാലോകം

0
183

ന്തരിച്ച നടൻ കുണ്ടറ ജോസിന് അനുശോചനം അറിയിച്ച് സിനിമാലോകം. നടന്മാരായ സുരേഷ് ഗോപി , ഉണ്ണി മുകുന്ദൻ,ഹരീഷ് പേരടി ,പൃഥ്വിരാജ്,കുഞ്ചാക്കോ ബോബൻ തുടങ്ങി നിരവധി താരങ്ങളാണ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ നടന് അനുശോചനം അറിയിച്ചിട്ടുള്ളത്.

മലയാളികൾ എക്കാലവും ഓർത്തുവെയ്ക്കുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ എന്റെ സ്വന്തം ജോണ്ണി ചേട്ടന് ആദരാഞ്ജലികൾ എന്ന് പറഞ്ഞുകൊണ്ടാണ് നടൻ സുരേഷ് ഗോപി ജോണിക്ക് അനുശോചനം രേഖപ്പെടുത്തിയത്

വില്ലനായും സ്വഭാവനടനായും മലയാളസിനിമയിൽ തിളങ്ങിയ നടൻ
ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്.രാത്രി എട്ടുമണിയോടെ കാറിൽ സഞ്ചരിച്ചിരുന്നപ്പോൾ കൊല്ലം ചിന്നക്കടയിൽവച്ച് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു

 

കു​ണ്ടറയിൽ കുറ്റിപ്പുറംവീട്ടിൽ പരേതരായ ജോസഫിന്റെയും കാതറി​ന്‍റെയും മകനായാണ്​ ജോണിയു​ടെ ജനനം. ഫാത്തിമ മാതാ നാഷനൽ കോളജ്​, കൊല്ലം എസ്​.എൻ കോളജ്​ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനകാലത്ത്​ ഫുട്​ബാൾ താരമായിരുന്ന അദ്ദേഹം ഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം പാരലൽ കോളേജിൽ അധ്യാപകനായി ജോലി ചെയ്യവേയാണ് 1979ൽ പുറത്തിറങ്ങിയ ‘നിത്യവസന്തം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.ഇരുപത്തി മൂന്നാമത്തെ വയസ്സിൽ അഭിനയ രംഗത്ത് കടന്ന് വന്ന ജോണി പിന്നീട് തനറെ അഭിനയമികവ് കൊണ്ട് വെള്ളിത്തിരയിലെ ശ്രദ്ധേയ നടനായി മാറുന്ന കാഴ്ച്ചയാണ് ഉണ്ടായത് .മീൻ, പറങ്കിമല, കരിമ്പന, ഗോഡ്ഫാദർ, കിരീടം, ചെങ്കോൽ, നാടോടിക്കാറ്റ്, ദാദാസാഹിബ്, ഭരത്ചന്ദ്രൻ ഐ.പി.എസ്., കുട്ടിസ്രാങ്ക്, ഒരു വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങളിലെ ജോണിയുടെ വേഷങ്ങൾ മലയാള സിനിമയിൽ അദ്ദേഹത്തിന് താരപ്പൊലിമ നൽകി.പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന ചിത്രത്തിലൂടെ തനിക്ക് വില്ലൻ വേഷങ്ങൾ മാത്രമല്ല ഹ്യൂമറും വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.

നൂറിലധികം ചിത്രങ്ങളിൽ നിരവധി കഥാപാത്രങ്ങ​ളെ അവതരിപ്പിച്ച അദ്ദേഹം മലയാളത്തിൽ മാത്രമല്ല തമിഴ്​, തെലുങ്ക്​, കന്നട തുടങ്ങി അന്യഭാഷാ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്​.ഈ ഭാഷകളിലെല്ലാം തന്റേതായ സ്ഥാനം നേടിയെടുക്കാൻ ജോണിക്ക് എളുപ്പം സാധിച്ചിരുന്നു.മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം മാത്രമല്ല, ജയനും പ്രേംനസീറും അടക്കമുള്ള മുൻകാല നായകർക്കൊപ്പവും ജോണി അഭിനയിച്ചിട്ടുണ്ട്.നാല്പത്തിനാല് വർഷത്തിനിടയിൽ നൂറോളം സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ടെങ്കിലും കിരീടത്തിലെ പരമേശ്വരൻ എന്ന കഥപാത്രത്തിന് ലഭിച്ച പ്രേക്ഷകപ്രീതി ജോണിയുടെ മറ്റൊരു ചിത്രത്തിനും ലഭിച്ചിട്ടില്ല .അത്രമാത്രം സ്വീകാര്യത ലഭിച്ച കഥപാത്രമായിരുന്നു കിരീടത്തിലെ പരമേശ്വരൻ.
കുണ്ടറ ജോണിയെന്ന നടന് തെലുങ്കിലേക്കും തമിഴിലേക്കും കന്നഡയിലേക്കും അവസരം നേടിക്കൊടുത്തത് പോലും കിരീടം എന്ന സിനിമയാണ്.നാലു ഭാഷകളിലേക്ക് കിരീടം മൊഴിമാറ്റപ്പെട്ടപ്പോഴും പരമേശ്വരനെ ജോണി അനശ്വരമാക്കുകയായിരുന്നു.ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്ത മേപ്പടിയാനിലാണ് അവസാനമായി അദ്ദേഹം അഭിനയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here