12 മില്യൺ കടന്ന് ‘ലിയോ’യിലെ ഗാനം : ഇപ്പോഴും ട്രെൻഡിങ്ങിൽ ഒന്നാമതായി ‘ബഡാസ്’

0
148

പ്രേക്ഷകരെ ആവേശത്തോടെ കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന സിനിമയാണ് വിജയ് നായകനായെത്തുന്ന ‘ലിയോ’ . ചിത്രത്തിലെ ‘ബഡാസ്’ എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മിന്നൽ വേഗത്തിലാണ് ഗാനം യുട്യൂബിൽ ട്രെൻഡിങ്ങായത് . വളരെ പെട്ടന്നുതന്നെ മില്യൺ കാഴ്ചക്കാരെയും ഗാനം നേടി. ഇപ്പൊൾ പന്ത്രണ്ട് മില്യണും കടന്ന് യുട്യൂബിൽ ട്രെൻഡിങ്ങിൽ തന്നെ നിൽക്കുകയാണ് ഗാനം.

സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഗാനത്തിന് പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു ദിവസത്തിനുള്ളിൽ എട്ട് മില്യൺ കാഴ്ചക്കാരാണ് ഗാനം കണ്ടിരിക്കുന്നത്. മാത്രമല്ല യുട്യൂബ് ട്രെൻഡിങ് നമ്പർ ഒന്നാം സ്ഥാനത്താണ് ഗാനം ഇപ്പോഴുള്ളത്.

ഒക്ടോബര്‍ 19 നു ആ​ഗോള പ്രദർശനത്തിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ സിംഗിള്‍ നാന്‍ റെഡി എന്ന ​ഗാനത്തി​ന്റെ വമ്പന്‍ വിജയത്തിന് ശേഷമാണ് രണ്ടാമത്തെ സിംഗിള്‍ പ്രേക്ഷകരിലേക്കെത്തുന്നത്. ഗാനത്തിന്റെ ഗ്ലിമ്ബ്‌സ് വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തു എത്തിയിരുന്നു. വിഷ്ണു ഇടവന്‍ രചിച്ച വരികള്‍ക്ക് സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ബഡാസ് ഗാനം ആരാധകര്‍ക്കിടയില്‍ നിമിഷ നേരം കൊണ്ട് തന്നെ ആവേശമായിരിക്കുകയാണ്.

ഇതിനുമുൻപ് പുറത്തിറങ്ങിയ ‘നാ റെഡി’ എന്ന ഗാനത്തിന് മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്. സൂപ്പര്‍ സ്റ്റാര്‍ വിജയ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത് . വിഷ്ണു ഇടവന്റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്. സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവിട്ടത്. പാട്ടിന് വലിയ സ്വീകാര്യത ഇതിനോടകം ലഭിച്ചുകഴിഞ്ഞു. ലോകേഷ് കനകരാജ് ലിയോ ചിത്രത്തിന്റെ ഗാനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ റെഡിയാ’ എന്ന് ചോദിച്ചുകൊണ്ട് എന്ന് ട്വീറ്റ് ചെയ്തതിരുന്നു വിജയ് ഇതിന് മറുപടി നല്‍കിയത് ഇന്‍സ്റ്റഗ്രാമില്‍ ‘റെഡി’ എന്ന് പറഞ്ഞുകൊണ്ടാണ്. ഇരുവരുടെയും പോസ്റ്റുകള്‍ നിമിഷ നേരംകൊണ്ടാണ് വൈറല്‍ ആയത്. ഒരു മണിക്കൂര്‍ കൊണ്ട് 10 ലക്ഷം പേര്‍ പോസ്റ്റിനു ലൈക് ചെയ്തിരിക്കുന്നത്.

പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ലിയോയിൽ തൃഷയാണ് വിജയ്‌യുടെ നായികയായി എത്തുന്നത്. നീണ്ട പതിനാല് വർഷത്തിന് ശേഷമാണ് വിജയിയും തൃഷയും ഒന്നിച്ച് അഭിനയിക്കുന്നത്.വിവിധ ഭാഷകളിൽ നിന്നുള്ള നടി നടന്മാർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.മലയാളത്തിൽ നിന്ന് ബാബു ആന്റണി,മാത്യു എന്നിവരും, സുപ്രധാന വേഷത്തിൽ ബോളിവുഡ് നടൻ സഞ്ജയ് ദത്തും സിനിമയിൽ എത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here