‘മായാതെന്‍ താരമേ…. ‘കുണ്ഡല പുരാണത്തിലെ ഗാനമെത്തി

0
65

ന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്ത കുണ്ഡല പുരാണം എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. മായാതെന്‍ താരമേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുക്കുന്നത് വൈശാഖ് സുഗുണന്‍ ആണ്. ബ്ലെസണ്‍ തോമസിന്റേതാണ് സംഗീതം. നജിം അര്‍ഷാദ് ആണ് പാടിയിരിക്കുന്നത്.

ഏപ്രില്‍ മാസത്തില്‍ വറ്റിവരളുന്ന ഒരു ഗ്രാമത്തിന്റെ പശ്ചാത്തലവും അവിടെ വറ്റാത്ത ഉറവയുള്ള ഒരു കിണറിനെ ആശ്രയിച്ച് ജീവിക്കുന്ന ഒരു കൂട്ടം കുടുംബാംഗങ്ങളുടെയും കഥയാണ് കുണ്ഡല പുരാണം എന്ന സിനിമ പറയുന്നത്. മേനോക്കില്‍സ് ഫിലിംസിന്റെ ബാനറില്‍ അനില്‍ ടി വിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് ഇത്. സന്തോഷ് കീഴാറ്റൂരിനെ നായകനാക്കി ചെയ്ത, ഫോക് ലോര്‍ അവാര്‍ഡ് നേടിയ മോപ്പാളയാണ് ആദ്യ ചിത്രം. ഇന്ദ്രന്‍സിനൊപ്പം രമ്യ സുരേഷ്, ഉണ്ണി രാജ, ബാബു അന്നൂര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാസര്‍കോട് ഭാഷയിലാണ് ഈ ചിത്രമൊരുങ്ങുന്നതത്. കുണ്ഡലപുരാണത്തിന്റെ ഷൂട്ടിംഗ് നീലേശ്വരം, കാസര്‍കോട് പരിസരങ്ങളിലായിരുന്നു.

ശരണ്‍ ശശിധരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എഡിറ്റിംഗ് ശ്യാം അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രജില്‍ കെയ്‌സി, വസ്ത്രാലങ്കാരം സുകേഷ് താനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരവിന്ദന്‍ കണ്ണൂര്‍, സൗണ്ട് ഡിസൈന്‍ രഞ്ജുരാജ് മാത്യു, കല സി മോന്‍ വയനാട്, സംഘട്ടം ബ്രൂസ് ലൂ രാജേഷ്, ചമയം രജീഷ് പൊതാവൂര്‍, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍ സുജില്‍ സായ്, പിആര്‍ഒ മഞ്ജു ഗോപിനാഥ്, പരസ്യകല കുതിരവട്ടം ഡിസൈന്‍സ്.

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഇന്ദ്രന്‍സ്. ആദ്യ കാലങ്ങളില്‍ കോമഡി വേഷങ്ങളില്‍ അഭിനയിച്ചിരുന്ന താരം ഈ അടുത്ത കാലത്തായി അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങള്‍ ചെയ്തിരുന്നു. ആ ചിത്രങ്ങളിലൂടെ എല്ലാ കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭദ്രമാണെന്ന് നടന്‍ ഇതിനകം തെളിയിച്ചു കഴിഞ്ഞു. അഞ്ചാംപാതിര, ഹോം, ഉടല്‍ തുടങ്ങിയ ചിത്രങ്ങള്‍ അതിന് തെളിവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here