‘എൻ മുഖം കൊണ്ട എൻ ഉയിർ…എൻ ഗുണം കൊണ്ട എൻ ഉലഗ്’; മക്കളുടെ ജന്മദിനം ആഘോഷിച്ച് നയൻതാരയും വിക്കിയും

0
194

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്കും സംവിധായകൻ വിഘ്നേഷ് ശിവനും സമീപകാലത്താണ് ഇരട്ടക്കുട്ടികൾ പിറന്നത്.ഇരുവരുടെയും ജനനത്തിന് ശേഷം വിഘ്നേഷ് തങ്ങളുടെ കണ്മണികളുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ആരാധകർക്കായി പങ്കുവക്കാറുണ്ട്. വിഗ്നേഷ് ശിവന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് കുഞ്ഞുങ്ങളെ കുറിച്ചുള്ള വിശേഷങ്ങളും നയൻതാരയും ഒത്തുള്ള നിമിഷങ്ങളും ആരാധകർ കാണുന്നതും അറിയുന്നതും. കുഞ്ഞുങ്ങളുടെ പേരും ഈ അടുത്താണ് താരങ്ങൾ വെളിപ്പെടുത്തിയത്. രുദ്രനീൽ എന്‍. ശിവ , ദൈവിക് എന്‍. ശിവ എന്നാണ് കുഞ്ഞുങ്ങൾക്ക് പേരിട്ടിരിക്കുന്നത് . ഉയിർ, ഉലകം എന്നാണ് ഇവരുടെ ഓമനപ്പേര്.

ഇപ്പോഴിതാ ഉയിരിന്റെയും ഉലകിന്റെയും ജന്മദിനത്തിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നയൻതാരയും വിഘ്നേഷ് ശിവനും. ‘എൻ മുഖം കൊണ്ട എൻ ഉയിർ…എൻ ഗുണം കൊണ്ട എൻ ഉലഗ്’ എന്ന വരികൾക്കൊപ്പം ഇരട്ടക്കുട്ടികളുടെ മുഖം കാണിച്ചുള്ള ചിത്രങ്ങളും ഇരുവരും പങ്കുവച്ചിട്ടുണ്ട്.
“വാക്കുകൾക്ക് വിശദീകരിക്കാൻ കഴിയുന്നതിലും അപ്പുറമാണ് അപ്പയും അമ്മയും നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നത്! ഈ ജീവിതത്തിൽ എന്തിനും ഏതിനും അപ്പുറം! ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനും വളരെ സന്തോഷിപ്പിച്ചതിനും നന്ദി, നിങ്ങൾ എല്ലാ പോസിറ്റിവിറ്റിയും അനുഗ്രഹങ്ങളും കൊണ്ടുവന്നു, ഈ 1 വർഷം മുഴുവനും ജീവിതകാലം മുഴുവൻ വിലമതിക്കാനുള്ള നിമിഷങ്ങളാൽ നിറഞ്ഞിരിക്കുന്നു! നിങ്ങളാണ് ഞങ്ങളുടെ ലോകവും ഞങ്ങളുടെ അനുഗ്രഹീത ജീവിതവും”എന്നും ഇരുവരും കുറിച്ചു.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

അതേസമയം, ലേഡി സൂപ്പർസ്റ്റാർ എന്ന് സിനിമ ലോകം വിശേഷിപ്പിക്കുന്ന നയൻതാരയുടെ വിവാഹം കഴിഞ്ഞ വർഷമാണ് നടന്നത്.സിനിമ ലോകവും സോഷ്യൽ മീഡിയയും ഒരുപോലെ ആഘോഷിച്ച വിവാഹമായിരുന്നു ഇത്. വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോൾ ആണ് ഇരുവരും എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് തങ്ങൾക്ക് ഇരട്ടക്കുട്ടികൾ പിറന്ന വാർത്ത പങ്കുവച്ചത്.സമൂഹമാധ്യമം ഒന്നടങ്കം ചർച്ച ചെയ്ത വിഷയമായിരുന്നു വാടക ഗർഭധാരണത്തിലൂടെ നടന്ന കുഞ്ഞുങ്ങളുടെ ജനനം .

സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാതിരുന്ന നയൻതാര ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയത് ആരാധകർ വലിയ രീതിയിൽ ഏറ്റെടുത്തിരുന്നു. അക്കൗണ്ട് തുടങ്ങി 24 മണിക്കൂർ തികയും മുൻപ് തന്നെ 1.4 മില്യൺ ഫോളോവെഴ്സിനെയാണ് നയൻ‌താര സ്വന്തമാക്കിയത്. ഏറ്റവും വേഗത്തിൽ ഒരു മില്യൺ ഫോളോവെഴ്സിനെ സ്വന്തമാക്കി എന്ന കത്രീന കൈഫിന്റെ റെക്കോർഡ് പിന്തള്ളിക്കൊണ്ടാണ് നയൻ‌താര ഈ നേട്ടം സ്വന്തമാക്കിയത്. മക്കളുടെ മുഖം ആദ്യമായി സമൂഹമാധ്യമങ്ങളിൽ കാണിച്ചുകൊണ്ടാണ് നയൻ‌താര തന്റെ വരവ് അറിയിച്ചത്. റീൽ ഇതിനോടകം തന്നെ 8 മില്യണിൽ അധികം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here