ന്യൂ മുംബൈ കള്‍ച്ചറല്‍ സെന്റര്‍ 2024 ലെ ഏറ്റവും നല്ല ഓര്‍ഗനൈസര്‍ അവാര്‍ഡ് ഇടവേള ബാബുവിന് നല്‍കി ആദരിച്ചു

0
109

ന്യൂ മുംബൈ കള്‍ച്ചറല്‍ സെന്റര്‍ 2024 വര്‍ഷത്തെ ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ ഏറ്റവും നല്ല ഓര്‍ഗനൈസര്‍ അവാര്‍ഡ് നല്‍കി ഇടവേള ബാബുവിനെ ആദരിച്ചു. ജൂണ്‍ 16 നു സിഡ്കോ എക്‌സിബിഷന്‍ & കള്‍ച്ചറല്‍ സെന്ററില്‍ വെച്ചാണ് പരിപാടി നടത്തിയത്.

കഴിഞ്ഞ 25 വര്‍ഷത്തോളമായി അമ്മ സംഘടനയില്‍ വിവിധ പദവികള്‍ നയിച്ച വ്യക്തിയാണ് ഇടവേള ബാബു. അമ്മയുടെ പടിയിറങ്ങുകയാണ്. നടന്‍ എന്നതിലുപരി അമ്മ താരസംഘടനയുടെ തലപ്പത്തുള്ള നേതാവായിട്ടാണ് ഇടവേള ബാബു പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞത്. മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് ഇടവേള ബാബു. സിനിമയിലെ അഭിനയത്തില്‍ സജീവമായി നില്‍ക്കുമ്പോള്‍ തന്നെ ഓഫ് സ്‌ക്രീനിലാണ് ഇടവേള ബാബു എന്ന സംഘാടകന്റെ മികവ് പ്രകടമാകുന്നത്.

താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു മികച്ച സംഘാടകന്‍ കൂടിയാണ്. താരങ്ങള്‍ക്കിടയിലും നിര്‍മാതാക്കള്‍, സംവിധായകര്‍ തുടങ്ങിവരുമായുള്ള വിഷയങ്ങളിലും ഇടപെട്ട് പരിഹാരം കാണുന്നതിന് മുന്നില്‍ നില്‍ക്കുന്ന വ്യക്തി കൂടിയാണ് ഇടവേള ബാബു. മലയാള സിനിമയിലെ താരസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക എന്ന വളരെയധികം ഉത്തരവാദിത്തമുള്ള ജോലിയാണ് ഇടവേള ബാബു ചെയ്തത്.

അതേസമയം, ‘അമ്മ’യിലെ പ്രവര്‍ത്തനങ്ങളെ ഒരു പാഷനായാണ് ഞാന്‍ കാണുന്നത്. ജോലി ആയി കാണുകയാണെങ്കില്‍ മടുക്കുമെന്ന് ഒരുതവണ ഇടവേള ബാബു പറഞ്ഞിരുന്നു. ജീവിതം മാറിമറിഞ്ഞത് അമ്മ എന്ന സംഘടനയില്‍ വന്ന ശേഷമാണെന്ന് ഒരുതവണ അദ്ദേഹം പറയുകയുണ്ടായി. ജോലിയെടുക്കാന്‍ തയ്യാറായി വന്നതാണ്. കഴിഞ്ഞ 24 വര്‍ഷമായി ഈ ജോലി ചെയ്യുന്നു. ഏത് പാതിരായ്ക്ക് വിളിച്ചാലും ഞാന്‍ റെഡിയാണ്.

നേരിട്ട് വിളിച്ചാല്‍ വിവാദങ്ങളില്‍ സമയം ചെലവഴിക്കാതിരിക്കുകയാണ് വേണ്ടത്. ഇത്രയും കൃത്യമായി മുന്നോട്ട് പോകുന്ന ഏത് സിനിമാ സംഘടനയാണ് ഇന്ത്യയിലുള്ളത്. എന്നെ ആര്‍ക്കും വിളിക്കാം. അതിനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ നേരിട്ട് വിളിച്ചാല്‍ ഞാനത് ബോധ്യപ്പെടുത്തുമെന്നും ഇടവേള ബാബു പറഞ്ഞിരുന്നു. എനിക്ക് ആരോടും വഴക്കില്ല വര്‍ഷങ്ങളുടെ ശ്രമഫലമായി ഉണ്ടാക്കി എടുത്ത സംഘടനയാണ് അമ്മയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

1982 ല്‍ ഇടവേള എന്ന സിനിമയിലൂടെ അരങ്ങേറിയതിലൂടെയാണ് ഇടവേള ബാബു എന്ന പേര് ലഭിക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിക്കുകയായിരുന്നു. അമ്മയുടെ സെക്രട്ടറിയായി മാറിയതോടെ ഇടവേള ബാബു സിനിമയില്‍ അഭിനയിക്കുന്നത് കുറയുകയായിരുന്നു. 2021 ല്‍ പുറത്തിറങ്ങിയ വെള്ളം ആണ് ഇടവേള ബാബു ഒടുവിലായി അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ. ഡ്രൈവിംഗ് ലൈസന്‍സ, മാമാങ്കം, കായംകുളം കൊച്ചുണ്ണി, തുടങ്ങിയ സിനിമകളിലാണ് ഒടുവിലായി അഭിനയിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here