ഇടവേള ബാബുവിന് പകരം വരുന്നയാൾ അദ്ദേഹത്തെ പോലെ കാര്യങ്ങൾ ചെയ്യണമെന്ന് നിർബന്ധം പിടിക്കാൻ സാധിക്കില്ല ; രമേഷ് പിഷാരടി

0
164

ടവേള ബാബുവിന് പകരം വരുന്ന ജനറൽ സെക്രട്ടറി അദ്ദേഹത്തെ പോലെ കാര്യങ്ങൾ ചെയ്യണമെന്ന് നിർബന്ധം പിടിക്കാൻ സാധിക്കില്ലെന്ന് നടൻ രമേഷ് പിഷാരടി.ഓരോ വ്യക്തികൾക്കും അവരുടേതായ താല്പര്യങ്ങൾ പുതിയ രീതികൾ ഇവയെല്ലാം ഉണ്ടാകുമെന്നും നിലവിൽ നടന്ന പ്രശ്നങ്ങളും ചർച്ചകളുമെല്ലാം പുതിയ ഭാരവാഹികളക്ക് ട്രയൽ റണ്ണാണെന്നും നടൻ മൂവി വേൾഡ് മീഡിയയോട് പറഞ്ഞു.

നടന്റെ വാക്കുകൾ………..

”ഇടവേള ബാബുച്ചേട്ടന് ഓരോ അംഗങ്ങളുടെയും വീട് എവിടെയാണ്, വീട്ടിലെ കാര്യങ്ങൾ,ഇതൊക്കെ അറിയാം എന്ന അവസ്ഥയായി.അപ്പോൾ സ്വാഭാവികമായും അദ്ദേഹം മാറിനിൽക്കുമ്പോൾ എല്ലാവര്ക്കും ഒരു ബുദ്ധിമുട്ട് തോന്നിയേക്കാം.പകരം വരുന്ന സിദ്ദിഖ് ഇക്ക ബാബുച്ചേട്ടൻ ചെയ്തതുപോലെ കാര്യങ്ങൾ ചെയ്യണമെന്ന് നിർബന്ധം പിടിക്കാൻ നമുക്ക് സാധിക്കില്ല.അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ പുതിയ തീരുമാനങ്ങൾ പുതിയ കാര്യങ്ങൾ ഇവയൊക്കെ ഉണ്ടായിരിക്കാം.ഒരാൾ പുതിയതായി വരുമ്പോഴേക്കും അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊന്നും പറയാൻ സാധിക്കില്ല സിദ്ദിഖ് ഇക്ക അത്യാവശ്യം ആളുകളുമായി ഇടപെഴകിയും പരിചയവുമുള്ള ആളുകളാണ്.അങ്ങനെ സാമൂഹിക കാര്യങ്ങളിലോ ഒന്നും ഇടപെഴകാത്ത ആളുകൾക്ക് എല്ലാം ചെയ്തുകൊടുക്കാൻ ആൾക്കാരുള്ള മേഖലയാണ്.ഇപ്പോൾ നടന്ന ചർച്ചകൾ പോലും അവർക്കുള്ള ട്രയൽ റണ്ണാണ്.ഇതുപോലുള്ള പ്രശ്നങ്ങൾ വരുമ്പോഴാണ് ഇങ്ങനെയൊരു സംഭവം ഉണ്ടല്ലോ അത് പരിഹരിക്കണമല്ലോ എന്നൊക്കെ തോന്നുന്നത്.വെറുതെ ഒരു പ്രശ്നം നമുക്ക് ചിന്തിച്ച് ഉണ്ടകാക്കിയെടുക്കാൻ സാധിക്കില്ല.”

ഇടവേള ബാബുവിന് പകരം ജനറല്‍ സെക്രട്ടറിയായി നടൻ സിദ്ദിഖ് ആണ് തെരഞ്ഞെടുക്കപ്പെട്ടത്.അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബു വിരമിച്ചത് അംഗങ്ങൾക്ക് ഏറെ ദുഃഖകരമായ ഒന്നായിരുന്നു.ഇരുപത്തിയൊമ്പത് വർഷത്തോളം അമ്മയെ നയിചാണ് അദ്ദേഹം ഭാരവാഹിത്വത്തിൽ നിന്നും വിരമിച്ചത്.നടന്‍ എന്നതിലുപരി അമ്മ താരസംഘടനയുടെ തലപ്പത്തുള്ള നേതാവായിട്ടാണ് ഇടവേള ബാബു പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത്. സിനിമയിലെ അഭിനയത്തില്‍ സജീവമായി നില്‍ക്കുമ്പോള്‍ തന്നെ ഓഫ് സ്‌ക്രീനിലാണ് ഇടവേള ബാബു എന്ന സംഘാടകന്റെ മികവ് പ്രകടമാകുന്നത്. താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു മികച്ച സംഘാടകന്‍ കൂടിയാണെന്ന് പലതവണ തെളിയിച്ചതാണ്. താരങ്ങള്‍ക്കിടയിലും നിര്‍മാതാക്കള്‍, സംവിധായകര്‍ തുടങ്ങിവരുമായുള്ള വിഷയങ്ങളിലും ഇടപെട്ട് പരിഹാരം കാണുന്നതിന് മുന്നില്‍ നില്‍ക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.

പതിനേഴംഗ ഭരണസമിതിയെയാണ് ഇതുപ്രകാരം തെരഞ്ഞെടുത്തത്.2024-27 ലെ പ്രസിഡന്റായി മോഹൻലാൽ,ജനറൽ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായി ജഗദീഷും ആർ ജയനും തെരഞ്ഞെടുക്കപ്പെട്ടു.ഉണ്ണി മുകുന്ദൻ ആണ് ട്രഷറർ സ്ഥാനത്ത്. ജോയിന്റ് സെക്രട്ടറി ബാബുരാജ്.അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ് ആയി കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്,ജോയ് മാത്യു,സുരേഷ് കൃഷ്ണ ,ടിനി ടോം,അനന്യ ,വിനു മോഹൻ ടോവിനോ തോമസ് ,സരയു മോഹൻ ,അൻസിബ എന്നിവരെ തെരഞ്ഞെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here