പാലക്കാട് ഉപതെരഞ്ഞെടുപ്പ് ; മത്സരിക്കുമെന്ന വ്യാജപ്രചാരണം തള്ളി നടൻ രമേഷ് പിഷാരടി

0
111

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വ്യാജപ്രചാരണം തള്ളി നടൻ രമേഷ് പിഷാരടി. തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പ്രചാരണപരിപാടികളിൽ സജീവ സാന്നിധ്യമുണ്ടായിരിക്കുമെന്നും നടൻ വ്യക്തമാക്കി.ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

പോസ്റ്റിന്റെ പൂർണ്ണരൂപം…

നിയമസഭ ഉപതിരഞ്ഞെടുപ്പ്.മത്സര രംഗത്തേക്ക് ഉടനെയില്ല.എന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാർത്തകൾ ശരിയല്ല. പാലക്കാട്,വയനാട്, ചേലക്കര.പ്രവർത്തനത്തിനും.പ്രചരണത്തിനും ശക്തമായി UDF നു ഒപ്പമുണ്ടാവും എന്ന് നടൻ പോസ്റ്റിൽ പറഞ്ഞു.

മുൻ പാലക്കാട് എംഎൽഎ ആയിരുന്ന ഷാഫി പറമ്പിൽ ലോക്സസഭാ അംഗമായതിനെ തുടര്‍ന്നാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരാൻ സാഹചര്യമൊരുങ്ങിയത്.തൊട്ടുപിന്നാലെ കോൺഗ്രസിൽ നിന്നും ആരായിരിക്കും ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നതിൽ തകൃതിയായി ചർച്ചകൾ നടന്നിരുന്നു.ഇതിൽ നടന്മാരായ രമേഷ് പിഷാരടി,ധർമജൻ ബോൾഗാട്ടി എന്നിവരെല്ലാം ഉൾപ്പെട്ടിരുന്നു.ഇതിൽ തന്നെ സോഷ്യല്മീഡിയയിലടക്കം രമേഷ് പിഷാരടിയാണ് സ്ഥാനാർത്ഥിയെന്ന രീതിയിൽ വരെ പോസ്റ്ററുകളൂം വാർത്തകളും പ്രചരിച്ചിരുന്നു.തൊട്ടുപിന്നാലെയാണിപ്പോൾ നടൻ സംഭവത്തിൽ വ്യക്തത വരുത്തിയത്.

അതേസമയം നടന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ജയ് കെ സംവിധാനം ചെയ്ത ഗർർർ.കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രമായി എത്തിയ ചിത്രത്തിൽ ന്യൂസ് റിപ്പോർട്ടർ ആയാണ് രമേഷ് പിഷാരടി എത്തിയത്.കോമഡി നിറഞ്ഞ ഈ കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

മദ്യപാനിയായ ഒരു യുവാവ് മൃഗശാലയിലെ സിംഹത്തിന്റെ മുന്നിൽ വീഴുന്നതും അയാളെ രക്ഷിക്കാൻ സെക്യൂരിറ്റി ഗാർഡ് കൂടെ ചാടുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.ദർശൻ എന്ന സിംഹവും ചാക്കോച്ചനും സുരാജും ചേർന്ന് ചിരിയുടെ പെരുമഴയാണ് തിയറ്ററുകളിൽ തീർത്തത്.അടുത്തകാലത്തെത്തിയ മികച്ച കോമഡി എന്റർടെയിനർ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്.

സംവിധായകൻ ജയ്‌ കെയും പ്രവീൺ എസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ്‌ ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ.ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം നിർവഹിച്ചിരിക്കുന്നത് സിനിഹോളിക്സ് ആണ്.കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹം ‘ദർശൻ’ എന്നു പേരുള്ള സിംഹമായി പ്രത്യക്ഷപ്പെടുന്നുണ്ട്. പൃഥ്വിരാജ് നായകനായെത്തിയ സൂപ്പർഹിറ്റ്‌ ചിത്രമായ ‘എസ്ര’യ്ക്കു ശേഷം ജയ്‌ കെ സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രമെന്ന പ്രത്യേകതയും ഗറിനുണ്ടായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here