25മത് ചിത്രവുമായി ഷെയിന്‍ നിഗം; മലയാളം തമിഴ് സിനിമയിലെ മുന്‍നിര താരങ്ങള്‍ അണിനിരക്കുന്നു

0
75

ഷെയിന്‍ നിഗത്തിന്റെ 25-മത് ചിത്രം സ്‌പോര്‍ട്‌സ് ആക്ഷന്‍ മൂഡില്‍ ഒരുങ്ങുന്ന ഒരു മാസ്സ് എന്റര്‍ടൈനര്‍ സിനിമ ആയിരിക്കും.സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.
എസ് ടി കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയും ബിനു അലക്‌സാണ്ടര്‍ ജോര്‍ജും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പുതുമുഖ സംവിധായകരെ മലയാള സിനിമയ്ക്ക് നല്‍കിയ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയുടെ ഈ പുതിയ ചിത്രത്തിന്റെയും സംവിധായകന്‍ ഒരു പുതുമുഖമാണ്. പാലക്കാട് സ്വദേശിയായ ഉണ്ണി ശിവലിംഗം.ചിത്രത്തിന്റെ കഥയും തിരക്കഥയും സ്വയം ഒരുക്കിക്കൊണ്ടാണ് സിനിമയിലേക്കുള്ള ഈ അരങ്ങേറ്റം.

എസ്. ടി. കെ ഫ്രെയിംസിന്റെ 14-മത് ചിത്രം, സന്തോഷ് ടി കുരുവിള നിര്‍മ്മാതാവായ ചിത്രങ്ങളിലെ
6- മത്തെ നവാഗത സംവിധായകന്റെ ചിത്രം എന്നീ പ്രത്യേകതകള്‍ കൂടി ഈ ചിത്രത്തിനുണ്ട്. ഭാവന സ്റ്റുഡിയോസ് നിര്‍മിച്ച’ തങ്കം’ എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ചിത്രത്തിന്റെ സംവിധായകനായ ഉണ്ണി ശിവലിംഗം.
തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്നും വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പഠിച്ച ശേഷം പുതുമുഖങ്ങളെ വെച്ച് ഒരുക്കിയ ‘ങമഹമേഹ’, ‘ഥമമ്മി’ എന്നീ ഷോര്‍ട്ട് ഫിലിംസായിരുന്നു സിനിമയിലേക്കുള്ള വഴി ഒരുക്കിയത്. പുതുമുഖ സംവിധായകര്‍ക്ക് എന്നും അവസരം നല്‍കിയിട്ടുള്ള നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയുടെ ചിത്രം ‘മഹേഷിന്റെ പ്രതികാരം’ ത്തിലൂടെയാണ് ദിലീഷ് പോത്തന്‍ സംവിധായകനാകുന്നത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തിലൂടെ രതീഷ് ബാലകൃഷ്ണ പൊതുവാള്‍, ആര്‍ക്കറിയാം എന്ന ചിത്രത്തിലൂടെ സംവിധായകന്‍ സനു ജോണ്‍ വര്‍ഗീസ്,നീരാളി സിനിമയുടെ സംവിധായകന്‍ അജോയ് വര്‍മ്മ, പെണ്ണും പൊറാട്ടും സിനിമയിലൂടെ രാജേഷ് മാധവന്‍ എന്നിവര്‍ആദ്യമായി സംവിധായക കുപ്പായമണിഞ്ഞത് സന്തോഷ്.ടി. കുരുവിളയുടെ ചിത്രങ്ങളിലൂടെയാണ്.രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസുകൊട്’ എന്ന ഹിറ്റ് ചിത്രമാണ് എസ് ടി കെ ഫ്രെയിംസിന്റെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. രാജേഷ് മാധവന്‍ സംവിധാനം ചെയ്യുന്ന ‘ പെണ്ണും പൊറാട്ടും ‘ മാണ് ഉടന്‍ റിലീസിന് എത്തുന്ന ചിത്രം

ഷെയിന്‍ നിഗമിനൊപ്പം ഈ മാസ്സ് എന്റര്‍ടെയ്‌നര്‍ ചിത്രത്തില്‍ അണിചേരുന്നത് തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നുമുള്ള മുന്‍നിര താരങ്ങളാണ്.കബഡി കളിക്കുന്ന നാല് യുവാക്കളുടെ കഥ കേന്ദ്രീകരിച്ചാണ് സിനിമ ഒരുക്കുന്നത്. മലയാളം തമിഴ് എന്നീ രണ്ടു ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനുകള്‍ പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ്.ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്റെ മറ്റു താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്നാണ് സൂചന.ഷെയിന്‍ നിഗത്തിന്റെ ഇതുവരെയുള്ള കരിയറിലെ വ്യത്യസ്തമാര്‍ന്ന വേഷമുള്ള മാസ്സ് പടമാകും ഇതെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here