പിറന്നാൾ ആശംസകൾക്ക് നന്ദിയുമായി മഞ്ജു വാര്യർ

0
197

മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയന്താരയടക്കമുള്ളവർ മഞ്ജുവിന് ആശംസകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ എല്ലാവരും ആശംസകൾ അറിയിക്കുവാനായി സമയം കണ്ടെത്തിയ എല്ലാവർക്കും നന്ദി പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് താരം.

“ഇന്ന് എനിക്ക് സ്നേഹവും ആശംസകളും അയയ്‌ക്കാൻ സമയം ചെലവഴിച്ചതിന് എന്റെ എല്ലാ സുഹൃത്തുക്കൾക്കും, അഭ്യുദയകാംക്ഷികൾക്കും ഓരോ നല്ല മനസ്സിനും സ്‌നേഹം എന്റെ നിറഞ്ഞ സ്‌നേഹം!
നന്ദി, ഇന്നും എന്നും…” എന്നാണ് മഞ്ജു വാര്യർ നന്ദി വാചകമായി കുറിച്ചത്.

നിരവധി ആരാധകരാണ് പോസ്റ്റിനു കമെന്റായി പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്. ബിഎംഡബ്ള്യു ആർ1250 ജിഎസ് ബൈക്കിനൊപ്പമുള്ള ചിത്രങ്ങളാണ് ഇതിനൊപ്പം മഞ്ജു വാര്യർ പങ്കുവെച്ചിരിക്കുന്നത്. എങ്ങോട്ടെങ്കിലും ഉള്ള യാത്രയുടെ തുടക്കമാണോ എന്നാണ് ആരാധകരുടെ സംശയം. ഈ ബൈക്കിലുള്ള യാത്രകളും ചിത്രങ്ങളും എല്ലാം തന്നെ താരം ഇതിനു മുൻപ് പങ്കുവെച്ചിട്ടുണ്ട്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ രാജീവൻ ഫ്രാൻസിസ് ആണ് ഈ ചിത്രങ്ങൾക്ക് പിന്നിൽ.

അതേസമയം, നീണ്ട ഇടവേളയ്ക്ക് ശേഷം വലിയ പ്രേക്ഷകപിന്തുണയോടെ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ നടിയാണ് മഞ്ജു വാര്യർ. വ്യത്യസ്ത കാഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരത്തിന് സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം ആരാധകർ നിരവധിയാണ്. മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പുതിയ പോസ്റ്റുകൾ കാണുവാനും അഭിപ്രായം പങ്കിടാനും ആരാധകർ ആകാംഷയോടെയാണ് കാത്തിരിക്കാറുള്ളത്. മാത്രമല്ല ഈ ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് വൈറൽ ആകാറുമുണ്ട്.

താരത്തിന്റെ ഓണം ഫോട്ടോഷൂട്ട് വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. വെള്ളനിറത്തിലുള്ള പാവാടയും വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കൾ ഉള്ള ടോപ്പും ഒപ്പം ഒരു ഷാളുമാണ് ധരിച്ചിരിക്കുന്നത്. പ്രശസ്ത ഡിസൈനറായ സമീറ സനീഷ് ആണ് മഞ്ജുവിന് വേണ്ടി ഡ്രസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്. നോർമൽ ലുക്കിൽ അതീവ സുന്ദരിയായാണ് മഞ്ജു ചിത്രത്തിലുള്ളത്.

 

View this post on Instagram

 

A post shared by Manju Warrier (@manju.warrier)

”ഈ കുട്ടീടെ കോളേജിലെ ഓണപ്പരിപാടി ആണെന്ന് തോന്നുന്നു, അടിപൊളി. ഓണം മഞ്ജു കൊണ്ട് പോയി, ഏതോ ചെറിയ പെൺകുട്ടിയാണെന്നു കരുതി, ഏത് ക്ലാസ്സിലാ കുട്ടി പഠിക്കണേ, ഒരു രക്ഷയും ഇല്ല…. കണ്ടിട്ട് മതിയാവുന്നില്ല, സുന്ദരി പെണ്ണേ, ഓണാശംസകൾ”, എന്നിങ്ങനെ നീണ്ടു പോകുന്നു കമന്റുകകളാണ് ചിത്രത്തിന് ലഭിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here