‘‘പിറന്നാൾ ആശംസകൾ ജാമു…വീ ലവ് യു’’ : ഭാര്യയ്ക്ക് പിറന്നാൾ ആശംസകളുമായി സൗബിൻ

0
162

ലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് സൗബിൻ ഷാഹിർ. നാച്ചുറലായ അഭിനയവും വേറിട്ട കഥാപാത്രങ്ങളുമാണ് താരത്തെ മലയാളികൾക്ക് ഇത്രയേറെ പ്രിയങ്കരനാക്കിയത്. ഇപ്പോൾ തന്റെ ഭാര്യയ്ക്ക് പിറന്നാൾ ആശംസകളുമായെത്തിയിരിക്കുകയാണ് സൗബിൻ.

 

View this post on Instagram

 

A post shared by Soubin Shahir (@soubinshahir)

‘‘പിറന്നാൾ ആശംസകൾ ജാമു…വീ ലവ് യു’’, എന്നായിരുന്നു ജാമിയയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സൗബിൻ കുറിച്ചത്. സമൂഹ മാധ്യമമായ ഇൻസ്റാഗ്രാമിലൂടെ ആണ് താരം പിറന്നാൾ ആശംസകൾ അറിയിച്ചത്. ജാമിയ എന്നാണ് ഭാര്യയുടെ പേര്. സൗബിനെ കൂടാതെ താരങ്ങളായ കൃഷ്ണ പ്രഭ, കേതകി നാരായൺ, സുധി കോപ്പ തുടങ്ങിയവരും ജാമിയയ്ക്കു പിറന്നാൾ ആശംസകളുമായി എത്തിയിരുന്നു.

2017 ഡിസംബർ 16നായിരുന്നു സൗബിനും ജാമിയയും വിവാഹിതരാകുന്നത്. 2019 മെയ് മാസത്തിലാണ് ഇരുവർക്കും ഒരു ആൺകുഞ്ഞ് പിറന്നത്. ഒർഹാൻ എന്നാണ് സൗബിൻറെ മകന് പേരിട്ടത്. സഹസംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയിട്ടുള്ള സൗബിൻ പ്രേമം എന്ന വിജയ ചിത്രത്തിലെ പിടി മാഷിനെ അവതരിപ്പിച്ചാണ് മലയാളികളുടെ ഇഷ്ടനടനായി മാറിയത്. പിന്നീട് സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ വിജയ ചിത്രങ്ങളിലൂടെ മലയാളത്തിൽ തന്നെ മുൻനിര നടന്മാരിൽ ഒരാളായി മാറി.

അതെ സമയം നടികർ തിലകം എന്ന ചിത്രത്തിലെ സൗബി​ന്റെ ഒരു പോസ്റ്റർ കഴിഞ്ഞ ആഴ്ച അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ടോവിനോ തോമസ് നായകനാകുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലാണ് സൗബിൻ എത്തുന്നത്. താരത്തി​ന്റെ പിറന്നാൾ ദിനത്തിലാണ് ഈ പോ​സ്റ്റർ പുറത്തിറക്കിയിരുന്നത് . പുറത്തുവിട്ട പോസ്റ്ററിൽ ടോവിനോയ്ക്കൊപ്പം ഉള്ള ഒരു ചിത്രമാണ് ഉള്ളത്. വളരെ കളർഫുൾ ആയ ചിത്രത്തിൽ ഒരു സ്വാഗ ലുക്കിലാണ് സൗബിൻ എത്തിയത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികർ തിലകത്തിനുണ്ട്. ഡ്രൈവിംഗ് ലൈസൻസ് എന്ന വിജയ ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രം അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിർമിക്കുന്നത്. പുഷ്പ – ദ റൈസ് പാർട്ട് 1 ഉൾപ്പെടെ നിരവധി ജനപ്രിയ ചിത്രങ്ങൾ നിർമിച്ച മൈത്രി മൂവി മെക്കേഴ്‌സിന്റെ വൈ. നവീനും വൈ. രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മിന്നൽ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ടൊവിനോ തോമസ് നായക കഥാപാത്രമായെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് നടികർ തിലകം.

LEAVE A REPLY

Please enter your comment!
Please enter your name here