ആർഡിഎക്സ് നായിക മഹിമ നമ്പ്യാർ ‘800’ ലെയും നായിക : വൈറലായി ചിത്രങ്ങൾ

0
126

ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത സിനിമയാണ് ആര്‍ഡിഎക്സ്. ഓണം സ്പെഷ്യലായാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. ചിത്രത്തിൽ ഷെയ്‌നിന്റെ നായികയായി എത്തിയത് മഹിമ നമ്പ്യാർ ആയിരുന്നു. ഇരുവരുടെയും കോംബോ ജനമനസ്സുകളെ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തിരുന്നു. എം എസ് ശ്രീപതി സംവിധാനം ചെയ്യുന്ന ശ്രീലങ്കര്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ബയോപ്പിക്കായ ‘800’ എന്ന ചിത്രത്തിലും മഹിമ തന്നെയാണ് നായികയായി എത്തുന്നത്.

ഇതിഹാസ ക്രിക്കറ്റ് താരത്തിന്റെ ഭാര്യയുടെ കഥാപാത്രത്തെയാണ് മഹിമ അവതരിപ്പിക്കുന്നത്. എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് മഹിമ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റാണ്. ജയസൂര്യക്കും സച്ചിനും മുത്തയ്യ മുരളീധരനുമൊപ്പം നിൽക്കുന്ന ഫോട്ടോയാണ് മഹിമ പങ്കുവെച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ചുകൊണ്ട് മഹിമ കുറിച്ചത് മൂന്ന് ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയിമിൽ എന്നാണ്. “എനിക്ക് കൂടുതൽ ചോദിക്കാൻ കഴിയുമായിരുന്നില്ല. ഒരു ഫ്രെയിമിൽ മൂന്ന് ഇതിഹാസങ്ങൾ.

ഈ നിമിഷം എന്നേക്കും വിലമതിക്കും. എന്റെ അടുത്ത #800-ന്റെ ട്രെയിലർ ലോഞ്ചിലെ ചില ചിത്രങ്ങൾ മുത്തയ്യ മുരളീധരന്റെ അറിയപ്പെടാത്ത കഥ . സിനിമയിൽ മതി മലർ ജിയുടെ ഭാര്യയായി അഭിനയിച്ചതിൽ അങ്ങേയറ്റം സന്തോഷവും അഭിമാനവും തോന്നുന്നു. നിങ്ങളെല്ലാവരും സിനിമ കാണുന്നതുവരെ കാത്തിരിക്കാനാവില്ല. അവരുടെ സാന്നിധ്യത്തിൽ പരിപാടി അവതരിപ്പിച്ചതിന് സച്ചിൻ ടെണ്ടുൽക്കർ, സനത് ജയസൂര്യ എന്നിവർക്ക് പ്രത്യേക നന്ദി. ഞാൻ ഇപ്പോഴും സ്റ്റാർ-സ്ട്രക്ക് ആണ്. നന്ദി ദിർശ്രീപതി” എന്നാണ് കുറിച്ചത്. ഇതാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

1996 ലെ ലോകകപ്പ് ട്രോഫി ശ്രീലങ്ക ഉയർത്തിയ നിമിഷവും, പാകിസ്ഥാനിൽ ശ്രീലങ്കൻ ടീം ആക്രമിക്കപ്പെട്ട അവസരവുമൊക്കെ ട്രെയ്‌ലർ അനൗൺസ്‌മെന്റ വീഡിയോയിൽ കാണിക്കുന്നുണ്ട്. കൂടാതെ മുത്തയ്യയായി സ്‌ക്രീനിലെത്തുന്ന മധുർ മിത്തലിന്റെ സിനിമയിലെ ലുക്കും വീഡിയോയിലുണ്ട്.

 

View this post on Instagram

 

A post shared by Mahima Nambiar (@mahima_nambiar)

 തിങ്കളാഴ്ച, മൂവി അനലിസ്റ്റ് തരൺ ആദർശ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ 800 സിനിമയുടെ പുതിയ ടീസർ പങ്കു വെച്ചിരുന്നു. കൂടാതെ ട്രെയിലർ ലോഞ്ച് ചടങ്ങിലേക്ക് സച്ചിൻ ടെണ്ടുൽക്കറെ ക്ഷണിച്ച കാര്യവും അദ്ദേഹം അറിയിച്ചിരുന്നു. തെലുഗ്, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം എത്തുന്നത്. തെലുങ്ക് സിനിമ ലോകത്തെ മുതിർന്ന നിർമ്മാതാവ് ശിവലെങ്ക കൃഷ്ണ പ്രസാദിന്റെ ശ്രീദേവി മൂവീസാണ് സിനിമ നിർമ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here