ഇന്ത്യയിലെ സൂപ്പർ താരമായ വിജയിയെ മറികടന്ന് ഞാൻ ട്രെൻഡിങ്ങിൽ വന്നിട്ടുണ്ട്; അഖിൽ മാരാർ

0
179

ബിഗ്ഗ്‌ബോസിൽ നിൽക്കുന്ന സമയത്ത് എന്റെ കുടുംബം വന്ന എപ്പിസോഡ് ദളപതി വിജയിയുടെ വീഡിയോയെയും പിന്തള്ളി ഒന്നാം സ്ഥാനത്ത് വന്നിരുന്നു. ബിഗ്ബോസ് മലയാളം സീസണ്‍ ഫൈവിന്റെ വിജയിയായ അഖില്‍ മാരാരിന്റെ പിറന്നാള്‍ ദിനത്തിനോടനുബന്ധിച്ച് സെപ്തംബര്‍ 6ന് ദുബായിലെ ആരാധകര്‍ക്കായി നടത്തിയ ഫാന്‍സ് ഫാമിലി ഷോയിലായിരുന്നു അഖില്‍ മാരാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അഖിൽ മാരാരുടെ വാക്കുകൾ…

ദളപതി വിജയുടെ സിനിമ റിലീസ് ചെയ്ത് അത് ട്രെൻഡിങ്ങിൽ നിൽക്കുമ്പോഴാണ് എന്റെ ഈ വീഡിയോ ഇറങ്ങുന്നത്. അപ്പോൾ അതിനെ മറികടന്ന് ഈ വീഡിയോ ട്രെൻഡിങ് നമ്പർ വണ്ണായി മാറിയിട്ടുണ്ട്. അത് കാരണം മലയാളിക്ക് ബന്ധങ്ങളുടെ മൂല്യമറിയാം. അഖിൽ മാരാർ ഏറ്റവും മുകളിൽ നിൽക്കുന്നത് എന്നത് എന്റെ വിജയം ഒന്നുമല്ല. ഞാൻ പത്ത് അൻപത് ദിവസം ബിഗ്ഗ്‌ബോസ് വീട്ടിൽ നിൽക്കുന്നു. എന്റെ കുടുംബം വരുന്നു.

അവരോടുള്ള വൈകാരികതയാണ് ഞാൻ അവിടെ കാണിക്കുന്നത് അല്ലാതെ ഞാൻ എന്ന് പറയുന്ന വ്യക്തി ഉണ്ടാക്കി എടുത്തതല്ല അവയൊന്നും. അത് ഏതൊരു മനുഷ്യനിലും സംഭവിക്കുന്ന വികാരങ്ങളുടെ മാറ്റങ്ങളാണ്. ആ വികാരങ്ങളുടെ മൂല്യമാണ് ഇന്ത്യയിലെ തന്നെ സൂപ്പർ താരമായ വിജയിയെ താഴ്ത്തികൊണ്ട് ഞാൻ മുകളിലെത്താൻ കാരണം. ആ സൗഹൃദവും കുടുംബ ബന്ധങ്ങളും എല്ലാം വളരെയധികം വില കൽപ്പിക്കുന്ന ഒരാളാണ് ഞാൻ. അതിനു അതിലേറെ വില നൽകുന്നവരാണ് പ്രവാസികൾ.

അതേസമയം, ഒരു എംഎൽഎ മുൻപ് പബ്ലിക്കായി പറഞ്ഞിരുന്നു മുഖ്യമന്ത്രിയെ കാണാൻ കഴിയുന്നില്ലെന്ന്. ഞാൻ ഒരിക്കൽ ഉമ്മൻ ചാണ്ടിയെ വഴിയിൽ വെച്ച് പിടിച്ചു നിർത്തി ഒപ്പു ഇടീപ്പിച്ചിട്ടുണ്ട്. പടിയിറങ്ങിയ ഉമ്മൻ ചാണ്ടിയെ പുറകെ പോയി പിടിച്ചുവെച്ച് എനിക്ക് ഒപ്പ് ഇടീപ്പിക്കാം. അത് ശെരിയോ എന്നുള്ളതല്ല. അത് നല്ലതാകണം. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ലക്ഷ്യം ജനങ്ങളുടെ നന്മയാണ്. പിന്നെ എന്ത് കൊണ്ടാണ് വ്യത്യസ്ത പാർട്ടികൾ ഉണ്ടാകുന്നത്. എല്ലാവരുടെയും ആഗ്രഹം ജനങ്ങളെ രക്ഷിക്കുക എന്നതാണ്. എല്ലാവരുടെയും ആഗ്രഹം ഒന്നാണെങ്കിൽ ഒരു പാർട്ടി മാത്രമേ ഉണ്ടാവുകയുള്ളു. ഒരു നൂറ്റിയൻപത് ആളുകളിൽ അഞ്ച് പാർട്ടി ഉണ്ടാവണമെങ്കിൽ അഞ്ച് പേർക്കും വ്യത്യസ്തമായ ചിന്തകളും വ്യത്യസ്തങ്ങളായ താല്പര്യങ്ങളും ഉണ്ടാകും.

അതായത് ഒരു ഇടതുപക്ഷ അനുഭാവിയെ സംരക്ഷിക്കുക എന്നുള്ളത് തന്നെയാണ് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ നയം. ഇത് തന്നെയാണ് കോൺഗ്രസ്സ് മുഖ്യമന്ത്രിയുടെയും ബിജെപിയുടെയും നയം. എതിർ അഭിപ്രായങ്ങളും വിമർശനങ്ങളും എനിക്ക് ഇഷ്ടമാണ്. ക്രിയാത്മകമായ വിമർശനങ്ങൾ ഇപ്പോഴും നല്ലതാണ്. എങ്കിൽ മാത്രമേ ഒരു നല്ല ഉത്തരം ഉണ്ടാവുകയുള്ളു. എനിക്ക് ഈഗോയില്ല. ഞാൻ അങ്ങനെയല്ല സംസാരിക്കാറുള്ളത്. ഞാൻ സംസാരിക്കുന്ന വിഷയത്തിൽ എനിക്ക് ശരികൾ കൊണ്ട് വരണമെങ്കിൽ ചോദ്യങ്ങൾ ക്രിയാത്മകമായ വിമർശനം ആയിരിക്കണം എന്നും അഖിൽ മാരാർ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here