മലയാളക്കരക്കും, സോഫിയ പോളിനും നന്ദി പറഞ്ഞ് അന്പും അറിവും

0
141

ണം റിലീസ് ചെയ്ത ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കയ്യടി നേടുന്ന ചിത്രങ്ങളിൽ ഒന്നാണ് ആർഡിഎക്സ്. ചിത്രത്തിനായി സ്റ്റണ്ട് ഒരുക്കിയത് തെന്നിന്ത്യയിലെ തന്നെ പ്രമുഖരായ അൻപറിവ്‌ സംഘമാണ്. അൻപ് മണിയും, അറിവ് മണിയുമാണ് ഇത്തരത്തിൽ അറിയപ്പെടുന്നത്. തെന്നിന്ത്യയിൽ തന്നെ മികച്ച വിജയങ്ങൾ സമ്മാനിച്ച കബാലി, കെജിഎഫ്, വിക്രം തുടങ്ങിയ സിനിമകൾക്ക് സ്റ്റണ്ട് ഒരുക്കിയത് ഇവരാണ്. ഇനി വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളായ ലിയോ, പ്രൊജക്റ്റ് കെ , സലാർ തുടങ്ങിയവക്കും ഇവർ തന്നെയാണ് സ്റ്റണ്ട് ഒരുക്കുന്നത്.

ഇപ്പോഴിതാ മലയാളക്കര അവർക്ക് നൽകിയ പ്രോത്സാഹനത്തിന് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് അൻപറിവ്‌ സംഘം. എക്സ് അഥവാ ട്വിറ്ററിലൂടെയാണ് ഇവർ നന്ദി അറിയിച്ച് രംഗത്ത് എത്തിയത്.

അൻപറിവിന്റെ വാക്കുകൾ ഇങ്ങനെ…

പ്രേക്ഷകർക്കും, മാധ്യമങ്ങൾക്കും, നിരൂപകർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി. ആർഡിഎക്സ് സിനിമയ്‌ക്ക് ഇത്രയധികം സ്‌നേഹവും അഭിനന്ദനവും ലഭിച്ചതിൽ ഞങ്ങൾക്കും വളരെയധികം സന്തോഷമുണ്ട്. നിർമ്മാതാവ് സോഫിയ പോളിന് പ്രത്യേക നന്ദി. ഞങ്ങളെ വീണ്ടും മലയാളം ഇൻഡസ്‌ട്രിയിലും ആർഡിഎക്‌സിലും ജോലി ചെയ്യാൻ പ്രേരിപ്പിച്ചതിന്! ഈ സിനിമയുടെ ഓരോ ഘട്ടങ്ങളും ഞങ്ങൾ നന്നയി ആസ്വദിച്ചു!

അതേസമയം, ആന്റണി വർ​ഗീസ്, നീരജ് മാധവ്, ഷെയ്ൻ നി​ഗം എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്. ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 25 നായിരുന്നു ചിത്രം റീലീസ് ചെയ്തത്. റിലീസ് ആയി 9 ദിവസത്തിന് ശേഷം 50 കോടി നേടി മികച്ച കളക്ഷനോടെ മുന്നേറികൊണ്ടിരിക്കുകയാണ് ചിത്രം. സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുകയാണ്. ഇതില്‍ 32 കോടി ഇന്ത്യയില്‍ നിന്നും 18 കോടി രൂപ വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുമാണ് ചിത്രം നേടിയിരിക്കുന്നത്. അതുകൊണ്ടു തന്നെ, ഏറ്റവും വേ​ഗത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മലയാള സിനിമകളുടെ പട്ടികയിൽ ആര്‍ഡിഎക്സുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here