‘മഴ’യുടെ മുഖം കാണിച്ച് അഞ്ജലിയും ശരത്തും

0
176

സീരിയൽ രംഗത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ അഞ്ജലി ശരത്. മകൾക്കായി മഴ എന്ന് പേരിട്ടത് വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ കുട്ടിയുടെ മുഖം ഇതുവരെയും സമൂഹ മാധ്യമങ്ങളിൽ കാണിച്ചിരുന്നില്ല. കുട്ടിയുടെ നൂല് കെട്ടുമായി ബന്ധപ്പെട്ടു കൊണ്ട് കുട്ടിയുടെ മുഖം കാണിച്ചുകൊണ്ടുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.

അതേസമയം, പ്രസവത്തിനായി താരം സര്‍ക്കാര്‍ ആശുപത്രിയാണ് തെരഞ്ഞെടുത്തിരുന്നത്. അതിനെ തുടർന്ന് അഞ്ജലിയെ ആരാധകരില്‍ പലരും അന്ന് അഭിനന്ദിച്ചിരുന്നു. കുഞ്ഞ് എത്തിയിരിക്കുന്നു എന്ന് അറിയിച്ചിരിക്കുകയാണ് സാമൂഹ്യ മാധ്യമത്തിലൂടെ താര. ഒരു പെണ്‍കുട്ടിയാണ് അഞ്‍ജലിക്കും ശരത്തിനും പിറന്നിരിക്കുന്നത്. കുഞ്ഞിന്റെ പേരും ശരത്ത് തന്നെയാണ് വെളിപ്പെടുത്തിയത്.

‘കാത്തിരുന്ന വസന്തം പെണ്‍കുട്ടിയാണ്. വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന പേര് തന്നെ അവള്‍ക്കിട്ടു. ‘മഴ’ എന്നാണ് ഭാര്യ അഞ്ജലിയുടെ ചിത്രത്തിനൊപ്പം ശരത്ത് കുറിച്ചത്. ‘മഴ’ എന്ന പേര് അത്രയധികം അതിശയത്തോടെയാണ് താരത്തിന്റെ ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. വ്യത്യസ്‍തമായ പേരുകളാണല്ലോ ഇപ്പോള്‍ ട്രെന്‍ഡിംഗിൽ ഉള്ളത്. അതുകൊണ്ട് തന്നെ ആവണം കാത്തിരുന്നു വന്ന തങ്ങളുടെ കുഞ്ഞിന് മഴ എന്ന പേര് ഇരുവരും ചേർന്ന് സമ്മാനിച്ചത്. പ്രസവത്തിന് നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

 

View this post on Instagram

 

A post shared by Anjaly Sarath (@anjalysarathofficial)

 അതെല്ലാം വ്യക്തമാക്കിയിട്ടില്ല എങ്കിലും ആ സമയത്തെ വിവരിച്ചു കൊണ്ട് അഞ്ജലി വീഡിയോ ആരധകർക്കായി പങ്കുവച്ചിരുന്നു. എന്താണ് പ്രശ്‌നങ്ങളെന്ന് പറഞ്ഞിരുന്നില്ലെങ്കിലും, നേരത്തേ തന്നെ ആശപത്രിയിൽ അഡ്‍മിറ്റാകേണ്ടി വന്നത് പല പ്രശ്‌ന്ങ്ങൾ ഉണ്ടെന്ന് ആരാധകർ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടു തന്നെ ആരാധകരില്‍ പലരും നിരന്തരമായി താരത്തിന്റെ വിശേഷങ്ങള്‍ തിരക്കി സോഷ്യൽ മീഡിയയിലൂടെ അന്വേഷിക്കാറും ഉണ്ടായിരുന്നു.


‘സുന്ദരി’ എന്ന പ്രമുഖ ടെലിവിഷൻ സീരിയലിലൂടെയാണ് അഞ്ജലി പ്രേക്ഷകരുടെ ഇഷ്‍ടം നേടിയത്. എന്നാല്‍ പെട്ടന്ന് തന്നെ അഞ്ജലിയെ മാറ്റുകയായിരുന്നു. പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തന്നെ സീരിയലില്‍ നിന്ന് മാറ്റിയതിനു കാരണമാകാം എന്ന് വ്യക്തമാക്കിയ അഞ്‍ജലി, തന്റെ വിവാഹം കഴിഞ്ഞ ഉടനെ തന്നെ സീരിയലിൽ നിന്ന് മാറ്റിയതിനുള്ള കാരണം എന്താണെന്ന് അറിയില്ലായെന്നും അന്ന് പറഞ്ഞിരുന്നു. സംവിധായകനാണ് അഞ്ജലിയുടെ ഭര്‍ത്താവായ ശരത്ത്.


ഇന്ന് ഇരുട്ടി വെളുക്കുമ്പോ 9 മാസത്തെ കാത്തിരിപ്പിനു പൂർണമാകുന്നു. അപ്പയുടേം അമ്മയുടേം കണ്ണ്മണി, അച്ചോള്ടെ കികി, അച്ചാച്ചന്റെയും അച്ഛമയുടെയും ഡോൺ, അമ്മാമ‌ടേം അപ്പൂപ്പന്റേം കുഞ്ഞുണ്ണി, അച്ചുമാമന്റെ ബോയ്‌കുട്ടൻ അങ്ങനെ എല്ലാരും കാത്തിരിക്കുവ നിന്റെ വരവിനായി. എന്നാണ് അഞ്ജലി പ്രസവത്തിനു മുൻപ് കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here