പൃഥ്വിരാജിന് സർപ്രെെസ് പിറന്നാൾ വീഡിയോയുമായി ‘എമ്പുരാൻ’ ടീം

0
182

ന്ന് ജന്മദിനം ആഘോഷിക്കുന്ന നടൻ പൃഥ്വിരാജിന് പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് എമ്പുരാൻ ടീം. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോക്കൊപ്പമാണ് തങ്ങളുടെ പ്രിയപ്പെട്ട സംവിധായകന് ആശംസകൾ നേർന്നത്. പിറന്നാൾ ആശംസകൾക്കൊപ്പം ‘നമ്മുടെ എമ്പുരാനെ നോക്കിക്കോളണേ..’ എന്നാണ് ആന്റണി പെരുമ്പാവൂർ വിഡിയോയിൽ പറയുന്നത്.

ലൊക്കേഷനിലെ നിരവധി വീഡിയോകളും അണിയറപ്രവർത്തകരുടെ പിറന്നാൾ ആശംസകളും ഒത്തുചേർന്നതാണ് ആ വിഡിയോ. മുരളി ഗോപി, ദീപക് ദേവ്, സുജിത്ത് വാസുദേവ്, ആന്റണി പെരുമ്പാവൂർ എന്നിവർക്കൊപ്പം മോഹൻലാലും പൃഥ്വിക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്. ആശിർവാദ് സിനിമാസിന്റെ യുട്യൂബ് ചാനലിലൂടെ ഈ വിഡിയോ പുറത്തുവിട്ടത്. ദീപക് ദേവിന്റെ ഒരു ഗാനത്തോടെ ആണ് വീഡിയോ ആരംഭിക്കുന്നത്. മോഹൻലാലിന്റെ ആശംസയോടെയാണ് അത് അവസാനിക്കുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

2019 ൽ പുറത്തിറങ്ങി മോഹൻ ലാൽ നായകനെയെത്തി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമ ആയിരുന്നു ലൂസിഫർ. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ചിത്രീകരണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് 15 ന് ഡൽഹിയിൽ ആയിരുന്നു ചിത്രീകരണം ആരംഭിച്ചത്. നിലവിൽ ലഡാക്കിൽ ചിത്രീകരണം പുരോഗമിക്കുകയാണ്. ആശീർവാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്‌ഷൻസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്.

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, പ്രഭാസ് നായകനായ പുതിയ ചിത്രമാണ് ‘സലാർ’. ഇന്ന് പ‍ൃത്വിരാജിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് ചിത്രത്തിലെ താരത്തിന്റെ പുതിയ പോസ്റ്റർ നിർമ്മാതാക്കളായ ഹോംബാളെ ഫിലിംസ് പുറത്തുവിട്ടിരുന്നു . തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് ഈ പുതിയ പോസ്റ്റർ പുറത്തുവിട്ടത്. വരദരാജ മന്നാർ എന്ന രാജാവ് പ്രിത്വിരാജിന് പിറന്നാൾ ആശംസകൾ എന്നാണ് ഒപ്പം കുറിച്ചിരിക്കുന്നത്. മുൻപേതന്നെ ചിത്രത്തിലെ താരത്തിന്റെ വേഷം പുറത്തുവിട്ടിരുന്നു. എന്നാൽ ഈ പുതിയ ചിത്രത്തിൽ നിരവധിയാളുകളുടെ പശ്ചാത്തലത്തിൽ ഒരു പ്രത്യേക ചിരിയുമായി നിൽക്കുന്ന വരദരാജ മന്നാരെയാണ് കാണാൻ സാധിക്കുക. പ്രഭാസിന്റെ ചിത്രത്തിൽ വളരെ സുപ്രധാനമായ കഥാപാത്രമായാണ് താരം എത്തുന്നത്.

2002 സെപ്റ്റംബർ 13 ന് പ്രദർശനത്തിനെത്തിയ നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ നൂറിലധികം ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. ഇരുപതാം വയസിൽ തുടങ്ങിയ അഭിനയത്തിന്റെ നാൾവഴികൾ ഇന്നെത്തിനിൽക്കുന്നത് ഒരു നടനായി മാത്രമല്ല, സംവിധായകൻ നിർമ്മാതാവ് ഗായകൻ തുടങ്ങിയ നിലകളിലുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here