“ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചതിൽ വച്ച് ഏറ്റവും വലിയ സന്തോഷം”: പിഷാരടിയ്ക്ക് പിറന്നാൾ ആശംസകളുമായി കുഞ്ചാക്കോ ബോബൻ

0
145

ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടനാണ് രമേശ് പിഷാരടി. വർഷങ്ങളായി അഭിനയ രംഗത്ത് സജീവമായിരിക്കുന്ന നടന് ഒട്ടനവധി ആരാധകരാണ് ഉള്ളത്. താരത്തിന്റെ പിറന്നാൾ ദിവസമായ ഇന്ന് നടന് പിറന്നാൾ ആശംസകൾ അറിയിച്ച് എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഇരുവരും ഒന്നിച്ചുള്ള വീഡിയോ പങ്കു വെച്ചാണ് കുഞ്ചാക്കോ ബോബൻ ആശംസകൾ അറിയിച്ചിരിക്കുന്നത്. ആശംസകൾ അറിയിച്ചുകൊണ്ട് നടൻ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്,

“ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചതിൽ വച്ച് ഏറ്റവും സന്തോഷകരമായ ഒന്നായ പിഷു പയ്യന് ആശംസകൾ, ഇസ്സു, പ്രിയ, എന്നിൽ നിന്നും എന്റെ കുടുംബത്തിലെ എല്ലാവരിൽ നിന്നും സ്നേഹം. അനന്തമായ വിനോദത്തിനും സൗഹൃദത്തിനും സിനിമകൾക്കും അതിലേറെ കാര്യങ്ങൾക്കുമായി ഇതാ ഒരു ടോസ്റ്റ് ഉയർത്തുന്നു” എന്നാണ് പറഞ്ഞത്. ഒട്ടനവധി പേരാണ് താരത്തിന് പിറന്നാൾ ആശംസിച്ചുകൊണ്ട് എത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ രമേശ് പിഷാരടിയും കുടുംബവും തങ്ങളുടെ ഓരോ ചെറിയ വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെയാണ് രമേശ് പിഷാരടി ആദ്യമായി അഭിനയ രംഗത്തേക്ക് എത്തുന്നത്. അഭിനയ രംഗത്തേക്ക് എത്തുന്നതിന് മുൻപ് ലോകത്ത് എത്തുന്നതിന് മുൻപ് സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസിൽ സജീവമായിരുന്നു നടൻ..

പിന്നീട് ഏഷ്യാനെറ്റ് പ്ലസ് ചാനലിൽ ധർമ്മജൻ ബോൾഗാട്ടിയോടൊപ്പം ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യപരിപാടിയുടെ അവതാരകനായി ജനശ്രദ്ധ നേടി. ബഡായി ബംഗ്ലാവ് പരിപാടിയിൽ ആര്യ ബഡായിയുടെ ഭർത്താവായി എത്തുകയും ഒട്ടനവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തു.

ശേഷം 2018 ൽ പഞ്ചരവർണ്ണതത്ത എന്ന ചിത്രത്തിലൂടെ പിഷാരടി ചലച്ചിത്രസംവിധായകനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. അതേസമയം കുഞ്ചാക്കോ ബോബന്റെ അടുത്തതായി ഇറങ്ങാനിരിക്കുന്ന ചിത്രമാണ് ചാവേർ. പ്രേക്ഷകർ വളരെ ആകാംക്ഷയോടെ നോക്കി കാണുന്ന ഒരു ചിത്രം കൂടിയാണ് ഇത്. കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രത്തിൽ ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ദുരൂഹത നിറഞ്ഞ ടൈറ്റിൽ പോസ്റ്ററും ടീസറും നേരത്തെ തന്നെ ആരാധകർക്കിടയിൽ പ്രതീക്ഷ വർധിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here