സിനിമയിലൂടെ ജീവിതം പഠിപ്പിച്ച മഞ്ജു വാര്യർ

0
169

ലയാളികളുടെ പ്രിയ താരം മഞ്ജു വാര്യരുടെ പിറന്നാൾ ദിനമാണ് ഇന്ന്. മലയാളികൾക്ക് സ്ത്രീ പ്രാധാന്യമുള്ള സിനിമകൾ പരിചയപ്പെടുത്തിയ താരങ്ങളിൽ പ്രധാനിയാണ് മഞ്ജു വാര്യർ. സാക്ഷ്യം എന്ന ചിത്രത്തിൽ തുടങ്ങി കുറച്ച് വർഷങ്ങൾക്ക് ഉള്ളിൽ തന്നെ ദേശീയ പുരസ്‌കാര ജൂറിയുടെ പ്രത്യേക പരാമർശം വരെ നേടിയെടുത്ത ഈ താരം. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾകൊണ്ട് ആൺകോയ്മ കഥാപാത്രങ്ങൾക്ക് അപ്പുറം പല സ്ത്രീ കഥാപാത്രങ്ങൾക്കും പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ കഴിയും എന്ന് കാണിച്ച് തന്നിട്ടുമുണ്ട്.

സിനിമയിൽ നിന്നും സാധാരണക്കാരന്റെ ജീവിതത്തിലേക്കുള്ള അകലം കുറക്കുന്ന പല സിനിമകൾക്കും മുഖം നൽകിയത് മഞ്ജു വാര്യരാണ്. ഉദാഹരണം സുജാതയും, ഹൗ ഓൾഡ് ആർ യു, റാണി പത്മിനി, എന്നും എപ്പോഴും, ലളിതം സുന്ദരം, പ്രതി പൂവൻകോഴി തുടങ്ങിയവയെല്ലാം ഇത്തരം മഞ്ജു വാര്യർ സിനിമകൾക്ക് ഉദാഹരണമാണ്. തിരഞ്ഞെടുക്കുന്ന സിനിമകളിൽ എല്ലാം തന്നെ സ്വന്തമായൊരു അടയാളം ഉണ്ടാക്കിയെടുക്കാൻ പൂർണമായി പറ്റിയിട്ടുള്ള ഒരാളാണ് താരം.

ഉദാഹരണം സുജാത എന്ന ചിത്രത്തിൽ ഒരു അമ്മയുടെ കഷ്ടപ്പാടുകൾ കാണിക്കുമ്പോൾ ഇന്നത്തെ സാധാരണ കുടുംബങ്ങൾക്ക് എല്ലാം തന്നെ മനസിലാകുന്ന ഒരവസ്ഥയാണ് ആ സിനിമയിലൂടെ പറഞ്ഞു വെക്കുന്നത്. മാതാപിതാക്കളെ അനുസരിക്കുകയും, മനസിലാക്കുകയും വേണം എന്നതിന് അപ്പുറം ആ സിനിമ അവസ്ഥകളറിഞ്ഞുള്ള പെരുമാറ്റവും, കഠിനാധ്വാനവും കൊണ്ട് എല്ലാം കീഴടക്കാനാകും എന്ന വിശ്വാസം ഉണ്ടാക്കിയെടുക്കാൻ ഈ സിനിമ വളരെയധികം സഹായിച്ചിട്ടുണ്ട്. സ്വപ്നം കാണാൻ പഠിപ്പിക്കുന്ന സിനിമകളിലൂടെ മലയാളി മനസ്സിലേക്ക് കൂടി കാലെടുത്തു വെക്കാൻ മഞ്ജുവിനായിട്ടുണ്ട്.

റാണി പത്മിനിയിലൂടെ ലോകം കാണാത്ത പെണ്ണിന് മനസ്സ് വെച്ചാൽ ഏത് ലോകവും ഒറ്റക്ക് കീഴടക്കാൻ കഴിയുമെന്ന് കാണിക്കാനും മഞ്ജുവിനായി. ജീവിതത്തിന്റെ പല മേഖലകളും ഒരു സിനിമയിലൂടെ കാണിച്ച് പോകുന്ന ചിത്രമാണ് അത്. വേദനിപ്പിക്കപ്പെടുന്ന പെണ്ണിന്റെ ബാല്യകാലം മുതൽ കല്ല്യാണം കഴിഞ്ഞാലും പെണ്ണിലുണ്ടാകുന്ന മാറ്റങ്ങളും പറഞ്ഞുകൊണ്ട്, അടിച്ചമർത്തുന്ന പെണ്ണിന്റെ വേദനകൾ എല്ലാ സിനിമയുടെ തുടക്കം പറഞ്ഞു. തുടർന്ന് അതിൽ നിന്നും പുറത്ത് വരുന്ന പെണ്ണിന്റെ ജീവിതം കൂടി ആ ചിത്രത്തിൽ കാണിക്കുന്നുണ്ട്.

ഇങ്ങനെ ഓരോ സിനിമയിലും പെണ്ണിന്റെ കണ്ണീരിനപ്പുറമുള്ള ജീവിതത്തെ കാണിച്ചുകൊണ്ട് കരയുകയല്ല അടി പതറുകയല്ല ഓരോ അടിയും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുകയാണ് വേണ്ടതെന്ന് കാണിച്ച കഥകളാണ് ഓരോ സിനിമകളാണ് ലേഡി സൂപ്പർസ്റ്റാറിന്റേത്. സിനിമക്കപ്പുറം വളരെയധികം സൗഹൃദങ്ങളും കൊണ്ട് നടക്കുന്ന താരമാണ് മഞ്ജു വാര്യർ. മറ്റുള്ളവർക്ക് പ്രചോദനമാകുന്നു പല കാര്യങ്ങളും മഞ്ജു വാര്യർ പലപ്പോഴായി മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here