‘ഇക്ക ഈ സെെസ് എടുക്കാത്തതാണല്ലൊ’ : പെപ്പെയുടെ പുതിയ ലുക്കിൽ ഞെട്ടിത്തരിച്ച് ആരാധകർ

0
302

പുതിയ ലുക്കിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ആന്റണി വർഗീസ് പെപ്പെ . ഇടിപ്പടങ്ങളുടെ നായകൻ എന്ന വിളിപ്പേരുള്ള പെപ്പെയുടെ പുതിയ ചില ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വെെറലാവുന്നത്. പുതിയ സ്റ്റൈൽ പരീക്ഷിച്ചുകൊണ്ടുള്ള ചിത്രങ്ങൾ പെപ്പെ തന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

നീണ്ട തലമുടിയാകെ മടഞ്ഞിട്ട സ്റ്റൈലൻ ലുക്കാണ് താരത്തിന്റെ ചിത്രങ്ങളിലുള്ളത്. താരത്തിന്റ്രെ പുതിയ ലുക്കിനെ പുകഴ്ത്തിക്കൊണ്ട് നിരവധി കമന്റുകളും പോസ്റ്റിനു താഴെ വരുന്നുണ്ട്. ചിയാൻ വിക്രമിന് ഒത്ത എതിരാളിയെന്നും, ഇക്ക ഈ സൈസ് എടുക്കാത്തതാണല്ലോ, ഇനി കളി മാറും എന്നൊക്കെയാണ് കമന്റുകൾ പുതിയ സിനിമയുടെ ലുക്കാണോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.

അതെ സമയം താരത്തിന്റെ ഏറ്റവും പുതിയതായി തിയേറ്ററുകളിലെത്തിയ സിനിമ ‘ആർഡിഎക്സ്’ വമ്പൻ വിജയമാണ് കരസ്ഥമാക്കിയത്. ഒരുപാടു കാലത്തിന് ശേഷം മലയാളത്തിൽ പുറത്തിറങ്ങിയ ആക്ഷൻ സിനിമയെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഷെയ്ൻ നിഗം, ആന്റണി വർഗീസ് പെപ്പെ, നീരജ് മാധവ് എന്നിവരായിരുന്നു ചിത്രത്തിലെ നായകൻമാർ. നടൻ ലാലും, ബാബു ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. എമ റോസ്മി സെബാസ്റ്റിയൻ, മഹിമ നമ്പ്യാർ എന്നിവരാണ് ചിത്രത്തിലെ നായികമാർ.

പ്രതീക്ഷയ്‌ക്കുമപ്പുറമുള്ള വിജയമാണ് ചിത്രം തീയേറ്ററിൽ നേടിയത്. അതേസമയം ‘ആർഡിഎക്സി’ന് ശേഷം സോഫിയ പോളും ആന്റണി വർഗീസ് പെപ്പെയും ഒന്നിക്കുന്ന മറ്റൊരു സിനിമ ഉടൻ ആരംഭിക്കുകയാണ്. ആർഡിഎക്സ് എന്ന ആക്ഷൻ സിനിമയ്ക്ക് ശേഷം മറ്റൊരു അടിപൊളി ആക്ഷൻ സിനിമ തന്നെയായിരിക്കുമിത് എന്നാണ് വിവരങ്ങൾ . ആന്റണി വർഗീസ് പെപ്പെ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്.

നവാഗതനായ അജിത് മാമ്പള്ളിയാണ് ചിത്രത്തി​ന്റെ സംവിധാനം നിർവഹിക്കുന്നത്. തമിഴ് സംവിധായകനായ എസ് ആർ പ്രഭാകരൻ കൂടാതെ സലീൽ – രഞ്ജിത്ത്, ഫാന്റം പ്രവീൺ, പ്രശോഭ് വിജയൻ തുടങ്ങിയവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച സംവിധായകനാണ് അജിത് മാമ്പള്ളി. കടൽ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു പ്രതികാര ആക്ഷൻ ഡ്രാമയാണ് ചിത്രം കെെകാര്യം ചെയ്യുന്നതെന്നാണ് സൂചനകൾ. റോയലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതവും, പശ്ചാത്തല സംഗീതവും തയ്യാറാക്കുന്നത് സാം സി. എസ് ആണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് ജിതിൻ സ്റ്റാൻ സിലോസാണ്

LEAVE A REPLY

Please enter your comment!
Please enter your name here