മലയാളത്തിലെ എക്കാലത്തെയും അഞ്ചാമത്തെ ഹിറ്റ് സിനിമകളിൽ ഇടം പിടിച്ച് ആർഡിഎക്സ്

0
152

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഫാമിലി ആക്ഷൻ ചിത്രമാണ് ആർഡിഎക്സ്. ആന്‍റണി വര്‍ഗീസും ഷെയ്ന്‍ നിഗവും നീരജ് മാധവും ഒന്നിച്ചെത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ അഞ്ചാമത്തെ ബോക്സ് ഓഫീസ് കളക്ഷന്‍ എന്ന നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ കുറുപ്പ് എന്ന ചിത്രത്തെ പിന്തള്ളിയാണ് ആര്‍ഡിഎക്സ് മലയാള സിനിമയിലെ എക്കാലത്തെയും വലിയ അഞ്ച് സിനിമകളുടെ ലിസ്റ്റിൽ വന്നത്.

RDX review: An explosive mass actioner that lives up to its title

കുറുപ്പ് സിനിമയുടെ ലൈഫ് ടൈം കളക്ഷന്‍ 81 കോടി രൂപ ആയിരുന്നു. ഇരുപത്തിനാല് ദിവസം കൊണ്ടാണ് ആര്‍ഡിഎക്സ് കുറുപ്പിനെ പിന്നിലാക്കിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ നാലാം സ്ഥാനത്ത് നിലവിലുള്ളത് മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം ചിത്രമാണ്. ലൈഫ് ടൈം കളക്ഷനില്‍ ആര്‍ഡിഎക്സ് ഭീഷ്മയെ മറി കടക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ആഗോള തലത്തില്‍ 80 കോടി ക്ലബില്‍ ചിത്രം സ്ഥാനം പിടിച്ചിരുന്നു. ഓവർസീസ് സർക്യൂട്ടുകളിൽ നിന്ന് മലയാളത്തിലെ എട്ടാമത്തെ ഏറ്റവും വലിയ വിദേശ ഗ്രോസറായി ആർഡിഎക്സ് മാറിയിരുന്നു .

Watch Kurup (Telugu) | Netflix

പതിനേഴ് ദിവസത്തിനുള്ളിൽ 26.1 കോടിയാണ് ആർഡിഎക്സ് നേടിയിരുന്നു. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയം, മോഹൻലാലിന്റെ മരക്കാർ എന്നിവയെ മറികടന്നാണ് ആർഡിഎക്സ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. മോഹൻലാൽ നായകനായി എത്തിയ ദൃശ്യം, മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം എന്നീ ചിത്രങ്ങളാണ് കേരളത്തിലെ ഉയര്‍ന്ന കളക്ഷന്‍ ലിസ്റ്റില്‍ നാലാം സ്ഥാനത്ത് ഉണ്ടായിരുന്നത്. ഈ ചിത്രങ്ങളെയും ആര്‍ഡിഎക്സ് മറികടന്നിരുന്നു.

Bheeshma Parvam Box Office Day 6: Mammootty Starrer Becomes The  Highest-Grosser Of 2022 In Kerala, Crosses The 50-Crore Global Mark

ഏറ്റവും വേ​ഗത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മലയാള സിനിമകളുടെ പട്ടികയിലും ആര്‍ഡിഎക്സ് ഇടംപിടിച്ചിട്ടിട്ടുണ്ട് .സിനിമ റിലീസാകുന്നതിന് മുൻപേ തന്നെ ഒടിടി പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സ് വന്‍ തുകക്കാണ് ആർഡിഎക്സിന്റെ റൈറ്റ്സ് സ്വന്തമാക്കിയത്.കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ചിത്രമായതുകൊണ്ട് തന്നെ ഡിജിറ്റല്‍ റൈറ്റ്സ് വില്‍പ്പനക്കും വലിയ മത്സരമാണ് ഉണ്ടായിരുന്നത്.

RDX: Robert Dony Xavier OTT Release – Know the date, platform, plot, cast &  review (Trailer)

ഓണം റിലീസായി മൂന്ന് ചിത്രങ്ങളാണ് ഇത്തവണ പ്രധാനമായും തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ദുൽഖർ നായകനായി എത്തിയ കിംഗ് ഓഫ് കൊത്ത,നിവിൻ പോളിയുടെ ബോസ് ആൻഡ് കോ,ആർഡിഎക്സ് തുടങ്ങിയവ.ഇവയെയെല്ലാം ഒരൊറ്റ ദിവസം കൊണ്ട് മറികടന്നുകൊണ്ടാണ് ആർഡിഎക്സ് തരംഗം സൃഷ്ട്ടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here