ആർഡിഎക്സ് റീമെയ്ക് അവകാശത്തിനായി തമിഴ് മുൻനിര നായകന്മാർ രംഗത്ത്

0
162

ഓണം റിലീസുകളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ച ചിത്രമാണ് ആർഡിഎക്സ്. നീരജ് മാധവ്, ആന്റണി വർഗീസ്, ഷൈൻ നിഗം എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാള മുൻനിര നായകന്മാരുടെ ചിത്രങ്ങളെ പോലും പിന്തള്ളി ഏറ്റവും കുറഞ്ഞ സമയത്തിൽ 50 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം കൂടിയാണ് ഇത്. ഇപ്പോഴിതാ ചിത്രത്തിന്റെ റീമേയ്ക്ക് അവകാശത്തിനായി കമൽ ഹസ്സൻ അടക്കമുള്ളവർ ആർഡിഎക്സ് നിർമാതാക്കളെ സമീപിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. തമിഴ് പതിപ്പ് എത്തുകയാണെങ്കിൽ നായകന്മാരായി എത്തുന്നത് ആരൊക്കെയായിരിക്കും എന്ന സംശയത്തിലാണ് ആരാധകർ.

അതേസമയം, തിയറ്ററിൽ പ്രേക്ഷകർക്ക് മനോഹരമായ അനുഭൂതി നൽകിയ ‘നീല നിലാവെ…’ എന്ന​ ഗാനം പുറത്തിറങ്ങിയിരുന്നു. കപിൽ കപിലൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റെതാണ് വരികൾ. സാം സി എസ് ആണ് മനോഹരമായ ​വരികൾക്ക് സം​ഗീതം പകർന്നിരിക്കുന്നത്. ​ഗാനത്തിനും ഷെയ്നിന്റെ നൃത്തത്തിനും വലിയ പ്രേക്ഷകപ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ​ഗാനം യൂട്യൂബിൽ പുറത്തിറങ്ങിയതിനു പിന്നാലെ നിരവധി ആളുകളാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. ആർഡിഎക്സിനെയും ഷെയ്ൻ നി​ഗത്തെയും പ്രശംസിച്ച് കൊണ്ടാണ് ഏറ്റവും കൂടുതൽ കമന്റുകൾ വരുന്നത്.

ചിത്രത്തിൽ നായകന്മാരെപ്പോലെതന്നെ വില്ലൻമാരും, മറ്റു അഭിനേതാക്കളുമെല്ലാം വളരെയധികം ശ്രദ്ധേയമായ പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. തീയേറ്ററുകളിൽ വളരെ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രത്തിലെ, വില്ലന്‍ കഥാപാത്രങ്ങളെ ഭം​ഗിയായി അവതരിപ്പിച്ച അഭിനേതാക്കളുടെ പ്രയത്നത്തെക്കുറിച്ച് ആന്‍റണി വര്‍ഗീസ് പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഈ ചിത്രം വില്ലൻമാരുടേതുകൂടിയാണെന്നാണ് പെപ്പെ പറഞ്ഞത്. തന്റെ ഫേസ്ബുക്കിലൂടെയാണ് പെപ്പെ കുറിപ്പ് പങ്കുവെച്ചത്.

തിയറ്ററിൽ പ്രേക്ഷകർക്ക് മനോഹരമായ അനുഭൂതി നൽകിയ ‘നീല നിലാവെ…’ എന്ന​ ഗാനം പുറത്തിറങ്ങിയിരുന്നു. കപിൽ കപിലൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റെതാണ് വരികൾ. സാം സി എസ് ആണ് മനോഹരമായ ​വരികൾക്ക് സം​ഗീതം പകർന്നിരിക്കുന്നത് . ​ഗാനത്തിനും ഷെയ്നിന്റെ നൃത്തത്തിനും വലിയ പ്രേക്ഷകപ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ​ഗാനം യൂട്യൂബിൽ പുറത്തിറങ്ങിയതിനു പിന്നാലെ നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയത്. ആർഡിഎക്സിനെയും ഷെയ്ൻ നി​ഗത്തെയും പ്രശംസിച്ച് കൊണ്ടാണ് ഏറ്റവും കൂടുതൽ കമന്റുകൾ വരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here