‘ക്ഷമിക്കണം സിദ്ധാര്‍ഥ്’ : കന്നഡികർക്കുവേണ്ടി മാപ്പ് പറഞ്ഞ് നടൻ പ്രകാശ് രാജ്

0
213

ത്രസമ്മേളനത്തിനിടെ നടൻ സിദ്ധാർത്ഥിനെ കന്നഡ സംഘടനാ പ്രവർത്തകർ തടസ്സപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. ത​ന്റെ ഏറ്റവും പുതിയ ചിത്രത്തി​ന്റെ പ്രചാരണത്തിന്റെ ഭാഗമായി ബെംഗളൂരുവിൽ പത്രസമ്മേളനത്തിന് എത്തിയതായിരുന്നു സിദ്ധാർഥ് . പത്രസമ്മേളനത്തിനിടെ കന്നഡ സംഘടനാപ്രവർത്തകർ തടസ്സമുണ്ടാക്കിയ വിഷയത്തിൽ പ്രതിഷേധവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്.

കാലങ്ങളായി നീണ്ടുനിൽക്കുന്ന കാവേരി നദിയുടെ പ്രശ്നം പരിഹരിക്കുന്നതിൽ പരാജയപ്പെട്ട രാഷ്ട്രീയനേതാക്കളെയും കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുന്നതിൽ പരാജയപ്പെട്ട എം.പി.മാരെയും ചോദ്യംചെയ്യുന്നതിനുപകരം സാധാരണക്കാരനെയും സിദ്ധാർഥിനെപ്പോലുള്ള കലാകാരന്മാരെയും ബുദ്ധിമുട്ടിക്കുന്ന ഈ രീതി അംഗീകരിക്കാനാവില്ലെന്നാണ് സമൂഹമാധ്യമമായ എക്സിൽ അദ്ദേഹം കുറിച്ചത്. ”പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പ്രശ്‌നം പരാജയപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും ചോദ്യം ചെയ്യുന്നതിന് പകരം.. പ്രശ്‌നത്തില്‍ ഇടപെടാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താത്ത ഉപയോഗ്യശൂന്യരായ പാര്‍ലമെന്റ് അംഗങ്ങളെ ചോദ്യം ചെയ്യുന്നതിന് പകരം.. സാധാരണക്കാരെയും കലാകാരന്‍മാരെയും ബുദ്ധിമുട്ടിക്കുന്ന കന്നഡക്കാരുടെ ഈ രീതി അംഗീകരിക്കാൻ കഴിയില്ല. കന്നഡികരുടെ പേരില്‍ ഞാൻ ക്ഷമ ചോദിക്കുന്നു, ക്ഷമിക്കണം സിദ്ധാര്‍ഥ്” എന്നാണ് പ്രകാശ് രാജിന്റെ പോസ്റ്റ്.

സിദ്ധാർഥിന് പത്രസമ്മേളനം നിർത്തി മടങ്ങേണ്ടിവന്നതിൽ ക്ഷമചോദിക്കുന്നതായി കന്നഡ നടനായ ശിവരാജ് കുമാറും പറഞ്ഞിരുന്നു. കര്‍ണാടകയിലെ ജനങ്ങള്‍ ഒരു പ്രശ്നം സൃഷ്ടിക്കാറില്ലെന്നും, അവര്‍ക്ക് എല്ലാ ഭാഷയും അവിടുത്തെ സിനിമയും ഇഷ്ടമാണെന്നും, അവരെയെല്ലാം സ്നേഹിക്കാറുണ്ടെന്നും ശിവരാജകുമാർ കൂട്ടിച്ചേര്‍ത്തിരുന്നു. കാവേരി വിഷയത്തിൽ സമരം നടത്തുന്ന കന്നഡ, കർഷക സംഘടനകൾക്ക് ഐക്യദാർഢ്യം പകരാനായി നടത്തിയ സിനിമാപ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കവേ ആയിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പ്രതിഷേധക്കാർ സമാധാനം പാലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഏറ്റവും പുതിയ സിനിമയായ ‘ചിത്ത’യുടെ പ്രചാരണാർഥം വ്യാഴാഴ്ച നടന്ന പത്രസമ്മേളനമാണ് കന്നഡികർ തടസ്സപ്പെടുത്തിയത്. കാവേരി ജലത്തിനുവേണ്ടി കന്നഡികർ സമരം ചെയ്യുമ്പോൾ തമിഴ് സിനിമയ്ക്കുവേണ്ടിയുള്ള പ്രചാരണം അനുവദിക്കാനാവില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം നടത്തിയത്.

വാര്‍ത്താ സമ്മേളനത്തിനിടെ നടന്‍ സിദ്ധാര്‍ഥിനെ സംസാരിക്കാന്‍ സമ്മതിക്കാതെ ഇറക്കി വിടുന്ന കന്നഡ പ്രതിഷേധക്കാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വളരെപ്പെട്ടന്ന് തരം​ഗമായിരുന്നു. കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ പ്രതിഷേധത്തിനിടെ ആയിരുന്നു സംഭവം. ബംഗളുരു മല്ലേശ്വരത്തുള്ള എസ്ആര്‍വി തിയേറ്ററില്‍ വച്ചായിരുന്നു പത്രസമ്മേളനം നടന്നത്. അതേസമയം, താന്‍ സംസാരിക്കുന്നത് പ്രതിഷേധക്കാര്‍ തടഞ്ഞതിനാല്‍ സിദ്ധാര്‍ഥ് മാധ്യമപ്രവര്‍ത്തകരോട് നന്ദി പറഞ്ഞ ശേഷം വേദിയിൽ നിന്ന് പോവുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ സിദ്ധാര്‍ത്ഥിനെ ഇറക്കിവിട്ടത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി വലിയൊരു വിഭാഗം രംഗത്തെത്തിയിട്ടുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തിയ ‘ചിത്ത’ എന്ന ചിത്രത്തിന്റെ പ്രമോഷനു വേണ്ടിയാണ് സിദ്ധാര്‍ഥ് കര്‍ണാടകയില്‍ എത്തിയിരുന്നത്. പ്രസ് മീറ്റ് തുടങ്ങുന്നതിനിടെയായിരുന്നു പ്രതിഷേധക്കാര്‍ സ്ഥലത്ത് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here