സംഗീതസംവിധായകൻ വിജയ് ആ​ന്റണിയുടെ മകൾ തൂങ്ങിമരിച്ച നിലയിൽ

0
140

സംഗീതസംവിധായകനും തമിഴ് നടനുമായ വിജയ് ആന്റണിയുടെ മകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്ലസ് ടു വിദ്യാർഥിനിയായ മകളെ ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ചെന്നൈയിലെ അൽവാർപേട്ടിലുള്ള ടിടികെ റോഡിലെ വസതിയിൽ ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ മീരയെ കണ്ടത്. 16 വയസ്സായിരുന്നു അവൾക്ക്. ഉടൻതന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാനസിക സമ്മർദം മൂലമാണ് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. കുട്ടി വിഷാദരോ​ഗത്തിന് അടിമയായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാനസിക സമ്മർദവുമായി ബന്ധപ്പെട്ട് കുട്ടി ചികിത്സ തേടിയിരുന്നതായും പറയുന്നുണ്ട്.

മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് വീട്ടുകാർ ചെന്നൈയിലെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ മരിച്ചതായി അറിയിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥർ. ഇപ്പോൾ സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നാണ് റിപ്പോർട്ട്.

ചര്‍ച്ച് പാര്‍ക്ക് സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനി ആയിരുന്നു താരത്തി​ന്റെ മകളായ മീര. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടി, പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വളരെ താല്‍പര്യമുള്ളയാളാണ്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സ്കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മീര തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മകളെക്കുറിച്ച് പലപ്പോഴും അഭിമാനത്തോടെ പറഞ്ഞിട്ടുള്ള അമ്മ ഫാത്തിമ വിജയ് ആന്‍റണി മകളുടെ ഈ നേട്ടത്തിന്‍റെ സന്തോഷവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ടായിരുന്നു.

ഒരു ജനപ്രിയ സംഗീതസംവിധായകനാണ് വിജയ് ആന്റണി. പ്രധാനമായും തമിഴ് സിനിമാ മേഖലയിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. വർഷങ്ങളോളം സംഗീതസംവിധായകനായി പ്രവർത്തിച്ചിരുന്ന അദ്ദേഹം നിർമ്മാതാവ്, നടൻ, ഗാനരചയിതാവ്, എഡിറ്റർ, ഓഡിയോ എഞ്ചിനീയർ, സംവിധായകൻ എന്നീ നിലകളിലും പിന്നീട് പ്രവർത്തിക്കുകയുണ്ടായി. അടുത്തകാലത്തായി അദ്ദേഹം തന്റെ അഭിനയ പ്രോജക്ടുകളുടെ തിരക്കിലായിരുന്നു , കൂടാതെ തന്റെ വരാനിരിക്കുന്ന ചിത്രമായ ‘രത്തം’ പ്രദർശനത്തിന് ഒരുങ്ങുകയാണ്. അടുത്തിടെ ചെന്നൈയിൽ അദ്ദേഹം അദ്ദേഹം ഒരു കച്ചേരി നടത്തിയിരുന്നു. അത് വമ്പൻ വിജയമായിരുന്നു.

“നാൻ” എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിനയ അരങ്ങേറ്റം. ഒരു അഭിനേതാവായി ചുവടുവെച്ച ആദ്യത്തെ സംഗീത സംവിധായകൻ കൂടിയാണ് അദ്ദേഹം. വിജയിക്കും ഫാത്തിമയ്ക്കും രണ്ട് പെൺമക്കളാണുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here