നിഗൂഢതകൾക്കുള്ളിൽ ടിനു പാപ്പച്ചൻ ഒളിപ്പിച്ച ആ രഹസ്യം ??

0
157

കാര്‍മേഘങ്ങള്‍ മൂടിയ ആകാശത്തിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന പടുകൂറ്റൻ മരങ്ങൾ മരത്തിൽ നിന്നും താഴേക്ക്‌ നീളുന്ന വേരുകള്‍ക്ക്‌ ചുറ്റും വട്ടമിട്ട്‌ പറക്കുന്ന കാക്കകൾ.ഒരേസമയം സങ്കീർണവും വിചിത്രവുമായ സസ്പെൻസിലേക്ക് ഒരു ഗ്രിപ്പ് റൈഡിനായി പ്രേക്ഷകരെ ഒന്നടങ്കം ക്ഷണിക്കുകയാണ് ചാവേർ……അതെ കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ ചാവേറിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.തീക്ഷണതയും രൗദ്രവും നിഗൂഢതയും ഒളിഞ്ഞിരിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനോടൊപ്പം ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.Chaver (2023) - Movie | Reviews, Cast & Release Date - BookMyShowരഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ച്‌ കൊണ്ടാണ് അണിയറ പ്രവർത്തകർ ഓരോ തവണയും ചിത്രത്തെകുറിച്ചുള്ള അപ്ഡേറ്റുകൾ പുറത്ത് വിട്ടിരുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലും സെക്കൻഡ് ലുക്ക് മോഷൻ പോസ്റ്ററിലും ടീസറിലും അണിയറ പ്രവർത്തകർ ഏറെ വ്യത്യസ്തതകൾ കൊണ്ടുവന്നിരുന്നു.Chaaver (2023) - IMDbചിത്രത്തിന്റേതായി ആദ്യം പുറത്ത് വന്ന ലുക്ക് ഔട്ട് നോട്ടീസ് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.കേരളമൊട്ടാകെ അഞ്ച് ലക്ഷത്തിലധികം പത്രങ്ങളോടൊപ്പം പുറത്തിറങ്ങിയ പരസ്യ നോട്ടീസ് ചാവേർ സിനിമയിലെ ചാക്കോച്ചന്‍ അവതരിപ്പിക്കുന്ന അശോകനെ തേടിക്കൊണ്ടുള്ള അറിയിപ്പ് ആയിരുന്നു എന്ന് പിന്നീടാണ് പ്രേക്ഷകർക്ക് മനസിലായത്.മുടി പറ്റവെട്ടി, കട്ടത്താടിയിൽ, തീപാറുന്ന നോട്ടവുമായാണ് ചാക്കോച്ചൻ ലുക്ക് ഔട്ട് നോടീസിൽ പ്രത്യക്ഷപ്പെട്ടത്.ചാക്കോച്ചന്‍റെ പുതിയ ലുക്ക് സാമൂഹ്യ മാധ്യമങ്ങളിൽ നിമിഷനേരംകൊണ്ടാണ് വൈറൽ ആയത്. അന്ന് മുതൽ സിനിമാപ്രേമികൾ ഒന്നടങ്കം ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിൻറെ പോസ്റ്ററുകൾക്കും വിശേഷങ്ങൾക്കുമായി കാത്തിരുന്നത്.മുനമ്പം ബീച്ചിലെ മണലിൽ പ്രമുഖ ശില്പി ഡാവിഞ്ചി സുരേഷിൻറെ കൈകളിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ് ലുക് പോസ്റ്റർ ആദ്യമായി പ്രേക്ഷകരിലേക്ക് എത്തിയത്.വളരെ ദുരൂഹതയാർന്ന പോസ്റ്റർ മുപ്പത് അടി നീളത്തിലും ഇരുപത് അടി വീതിയിലും പത്തടി ഉയരത്തിലുമാണ് മണൽകൊണ്ട് ഡാവിഞ്ചി സുരേഷ് തയ്യാറാക്കിയെടുത്തത്.പ്രേക്ഷകരെ ചിന്തയുടെ മറുതലത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചുകൊണ്ടുള്ള ചാവേറിന്റെ പോസ്റ്ററുകൾക്ക് പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.മറ്റ് സിനിമകളിൽ നിന്നും ചാവേറിനെ വ്യത്യസ്തമാക്കുന്നതും ഈ പോസ്റ്ററുകൾ തന്നെയാണ്.മാത്രമല്ല ക്ലൈമാക്‌സില്‍ പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയിലേക്ക് എത്തിക്കുന്ന ദൃശ്യാവിഷ്‌കാരമാണ് ടിനു പാപ്പന്‍ ചാവേറിലൊരുക്കിയിരിക്കുന്നത് എന്നത് മനസിലാക്കും വിധത്തിലുള്ളതായിരുന്നു ചിത്രത്തിൻറെ ട്രെയിലർ

യുദ്ധമുഖത്ത് സ്വന്തം ജീവന്‍ പണയപ്പെടുത്തി ശത്രുവിനെ നിഗ്രഹിക്കാനെത്തുന്ന ചാവേറിനെ പോലെ, രാഷ്‌ട്രീയവും പകയും സൗഹൃദവും പ്രമേയമാക്കിയുള ചാവേറിൽ എവര്‍ഗ്രീന്‍ ഹീറോ കുഞ്ചാക്കോ ബോബനെത്തുന്നത് ഇതുവരെ കാണാത്ത വ്യത്യസ്ത ലുക്കിലാണ്.സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’, ‘അജഗജാന്തരം’ എന്നീ സൂപ്പർ ഹിറ്റ് സിനിമകൾക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രം ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ ചർച്ചാവിഷയമാണ്. അജഗജാന്തരം എന്ന മാസ് ആക്ഷൻ എന്റർടെയിൻമെൻറ് ചിത്രത്തിലൂടെ സംവിധായകൻ ടിനു പാപ്പച്ചന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.അതുകൊണ്ട് തന്നെയാണ് ‘ചാവേർ’ സിനിമക്ക് റിലീസിന് മുൻപേ തന്നെ പ്രേക്ഷകർക്കിടയിൽ നിന്നും ഇത്രയും സ്വീകാര്യത ലഭിക്കുന്നത്. മാത്രമല്ല ആദ്യമായാണ് കുഞ്ചോക്കോ ബോബനും ടിനു പാപ്പച്ചനും ഒരുമിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.സെപ്റ്റംബർ 21നാണ് ചിത്രം തീയറ്റുകളിലെത്തുന്നത്.പ്രഖ്യാപനം മുതൽ സിനിമാപ്രേമികൾ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്ത ത്രില്ലർ സിനിമയായിരിക്കും കാര്യത്തിൽ സംശയമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here