ടിനു പാപ്പച്ചൻ ചിത്രം ‘ചാവേറി’ലൂടെ പ്രേക്ഷകരുടെ സ്വന്തം ”ശ്യാമള” തിരിച്ചെത്തുന്നു

0
171

‘ചിന്താവിഷ്ടയായ ശ്യാമള’ എന്ന സിനിമയിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ നടിയാണ് സംഗീത.വെള്ളിത്തിരയിൽ സജീവമായ നടി ഇടക്കാലത്ത് ഇടവേളയെടുക്കുകയായിരുന്നു .ഇപ്പോഴിതാ നീണ്ട ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ‘ചാവേറി’ലൂടെ ദേവി എന്ന ശക്തമായ കഥാപാത്രമായി സംഗീത തിരിച്ചെത്തുകയാണ്.

 

View this post on Instagram

 

A post shared by Tinu Pappachan (@tinu_pappachan)

ചാവേറിലെ പുറത്തിറങ്ങിയ സംഗീതയുടെ ക്യാരക്ടർ പോസ്റ്റർ കണ്ടതോടെയാണ് ആരാധകർ സംഗീത സിനിമയിൽ അഭിനയിക്കുന്നുണ്ടെന്ന വിവരം അറിഞ്ഞത്.നിമിഷ നേരം കൊണ്ടാണ് ഈ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്.ഏറെ നാളുകൾക്ക് ശേഷം നടിയെ വീണ്ടും കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകരുള്ളത്.ഉത്തരവാദിത്തബോധമില്ലാത്ത ഒരു ഭർത്താവുമൂലം അയാളുടെ കുടുംബത്തിനുണ്ടാകുന്ന കഷ്ടപ്പാടുകളും ഒരു ഭാര്യ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളും പ്രമേയമായ ചിത്രമായിരുന്നു ചിന്താവിഷ്ടയായ ശ്യാമള.ഹൃദയസ്പർശിയായ കഥാപാത്രമായിരുന്നു സംഗീത അവതരിപ്പിച്ച ശ്യാമള എന്ന കഥാപാത്രം.

Nagaravaridhi Naduvil Njan – Facepsalm

കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രമാണ് ചാവേർ .ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവർ പ്രധാന കഥാപാത്രണങ്ങളായി എത്തുന്നുണ്ട്.ചിത്രത്തിന്റെ ദുരൂഹത നിറഞ്ഞ ടൈറ്റിൽ പോസ്റ്ററും ടീസറും നേരത്തെ തന്നെ ആരാധകർക്കിടയിൽ പ്രതീക്ഷ വർധിപ്പിച്ചിരുന്നു.രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ച്‌ കൊണ്ടാണ് അണിയറ പ്രവർത്തകർ ഓരോ തവണയും ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റുകൾ പുറത്ത് വിടാറുള്ളത്. ഇതിനു മുൻപ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്ത് വിട്ടിരുന്നു അതും വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.Chaaver (2023) - Movie | Reviews, Cast & Release Date - BookMyShow

ചിത്രത്തിന്റേതായി ആദ്യം പുറത്ത് വന്ന ലുക്ക് ഔട്ട് നോട്ടീസ് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.കേരളമൊട്ടാകെ അഞ്ച് ലക്ഷത്തിലധികം പത്രങ്ങളോടൊപ്പം പുറത്തിറങ്ങിയ പരസ്യ നോട്ടീസ് ചാവേർ സിനിമയിലെ ചാക്കോച്ചന്‍ അവതരിപ്പിക്കുന്ന അശോകനെ തേടിക്കൊണ്ടുള്ള അറിയിപ്പ് ആയിരുന്നു എന്ന് പിന്നീടാണ് പ്രേക്ഷകർക്ക് മനസിലായത്.മുടി പറ്റവെട്ടി, കട്ടത്താടിയിൽ, തീപാറുന്ന നോട്ടവുമായാണ് ചാക്കോച്ചൻ ലുക്ക് ഔട്ട് നോടീസിൽ പ്രത്യക്ഷപ്പെട്ടത്.ചാക്കോച്ചന്‍റെ പുതിയ ലുക്ക് സാമൂഹ്യ മാധ്യമങ്ങളിൽ നിമിഷനേരംകൊണ്ടാണ് വൈറൽ ആയത്. അന്ന് മുതൽ സിനിമാപ്രേമികൾ ഒന്നടങ്കം ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിൻറെ പോസ്റ്ററുകൾക്കും വിശേഷങ്ങൾക്കുമായി കാത്തിരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here