‘ബിഗ് ബെന്നി’ലെ ‘മനസാ..വചസാ’ ഗാനം എത്തി

0
30

ബിഗ് ബെന്നില ആദ്യ ഗാനം റിലീസ് ആയി. യു.കെയുടെ മനോഹര ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ അതിസുന്ദരമായ ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് കൈലാസ് മേനോന്റെ സംഗീതം. ബിനോ അഗസ്റ്റിന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്നു. അഭിജിത്ത് അനില്‍കുമാറും മരിയ മാത്യുവുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ അനു മോഹനും അതിഥി രവിയും ഗാനരംഗത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നു.

ഏറെക്കുറെ പൂര്‍ണ്ണമായും യു.കെയില്‍ ചിത്രീകരിച്ചിരിക്കുന്ന ബിഗ് ബെന്‍ പ്രജയ് കാമത്ത്, എല്‍ദോ തോമസ്, സിബി അരഞ്ഞാണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സജാദ് കാക്കുവാണ്. യു.കെയില്‍ നഴ്‌സായി ജോലിചെയ്യുന്ന ലൗലി എന്ന കഥാപാത്രത്തെയാണ് അതിഥി രവി അവതരിപ്പിക്കുന്നത്. ഭര്‍ത്താവായ ജീന്‍ ആന്റണിയെ അനു മോഹന്‍ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ വിനയ് ഫോര്‍ട്ട്, മിയാ ജോര്‍ജ്, ചന്തുനാഥ്, ജാഫര്‍ ഇടുക്കി, ബിജു സോപാനം, നിഷാ സാരംഗ്, വിജയ് ബാബു, ഷെബിന്‍ ബെന്‍സന്‍, ബേബി ഹന്ന മുസ്തഫ തുടങ്ങിയവരും നിരവധി വിദേശികളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

നേരത്തെ റിലീസ് ചെയ്ത ട്രെയിലറിനും ടീസറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. യു.കെയുടെ മനോഹാരിതയും ചിത്രത്തില്‍ നന്നായി ഒരുക്കിയിട്ടുണ്ട്.. യു.കെ മലയാളിയായ സംവിധായകന്‍ ബിനോ അഗസ്റ്റിന്റെ അവിടെയുള്ള അനുഭവസമ്പത്തും സിനിമയുടെ ചിത്രീകരണത്തില്‍ ഏറെ സഹായിച്ചു. പൂര്‍ണ്ണമായും അനോമോര്‍ഫിക്ക് ലെന്‍സുകളാണ് ബിഗ് ബെന്നില്‍ ഉപയോഗിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് അനില്‍ ജോണ്‍സണ്‍ ആണ്. എഡിറ്റര്‍ റിനോ ജേക്കബ്, അസോസിയേറ്റ് പ്രൊഡ്യൂസര്‍- കൊച്ചുറാണി ബിനോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -വൈശാലി തുത്തിക, ഉദയ രാജന്‍ പ്രഭു, പ്രൊഡക്ഷന്‍ ഡിസൈനര്‍ – അരുണ്‍ വെഞ്ഞാറമൂട് , സംഘടനം- റണ്‍ രവി, , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സഞ്ജയ് പാല്‍, ഗിരീഷ് കൊടുങ്ങല്ലൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ -വിനയന്‍ കെ ജെ, പിആര്‍ഒ- വാഴൂര്‍ ജോസ്, പിആര്‍& മാര്‍ക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, പബ്ലിസിറ്റി ഡിസൈന്‍- യെല്ലോ ടൂത്ത്. ഫ്രൈഡെ ടിക്കറ്റ്‌സ് ആണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here