‘കൽക്കി’യിലെ ശോഭനയുടെ ക്യാരക്ടർ പോ​സ്റ്റർ പുറത്ത്

0
320

ന്ത്യൻ സിനിമാലോകം വലിയ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കൽക്കി 2898 എഡി’. ഇന്ത്യൻ സിനിമയിൽ പ്രവർത്തിക്കുന്ന മുൻ നിര താരങ്ങൾ പലരും അണിനിരക്കുന്ന ചിത്രം കൂടിയാണ് കൽക്കി. ചിത്രത്തി​ന്റെ ട്രെയിലർ ഇറങ്ങിയപ്പോഴാണ് കൽക്കിയിൽ നടി ശോഭനയും വേഷമിടുന്നുണ്ടെന്ന വിവരം ആരാധകർ അറിഞ്ഞത്. ഇപ്പോൾ താരത്തി​ന്റെ ക്യാരക്ടർ പോ​സ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ വെെജയന്തി മൂവീസ്. കൽക്കിയിൽ മറിയം എന്ന കഥാപാത്രമായാണ് ശോഭന എത്തുന്നത്. അവളെപ്പോലെ അവളുടെ പൂർവ്വികരും കാത്തിരുന്നു എന്നാണ് താരത്തി​ന്റെ ക്യാരക്ടർ പോ​സ്റ്ററിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. വളരെ വ്യത്യസ്തമായ ഒരു ലുക്കിലാണ് ശോഭന കൽക്കിയിൽ എത്തുന്നത്.

ചിത്രം തീയേറ്ററുകളിലെത്താൻ ഇനി വെറും 8 ദിവസങ്ങൾ മാത്രമാണുള്ളത്. നാ​ഗ് അശ്വി​ന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രം ഒരു സയൻസ് ഫിക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്. മലയാളത്തിൽനിന്നും ശോഭനയെക്കൂടാതെ നടി അന്ന ബെന്നും അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ട്രെയിലർ എത്തിയപ്പോഴാണ് താരവും ചിത്രത്തി​ന്റെ ഭാ​ഗമാകുന്നുണ്ടെന്ന ഉറപ്പായത്, മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു.

പുതിയൊരു യൂണിവേഴ്സ് തന്നെയാണ് സംവിധായകൻ നാഗ് അശ്വിൻ കൽക്കിയിലൂടെ സൃഷ്ടിച്ചിരിക്കുന്നത് എന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്. ചിത്രത്തിലെ കമൽ ഹാസ​ന്റെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. വ്യത്യസ്ത മേക്കോവറിലാണ് അദ്ദേഹം എത്തുന്നത്. നേരത്തെ ചിത്രത്തിലെ ബുജി എന്ന വാഹനത്തിൻറെ ലോഞ്ചിംഗ് വീഡിയോ പുറത്തുവിട്ടിരുന്നു. അതിന് പിന്നാലെ ഈ ക്യാരക്ടർ ഉൾപ്പെടുന്ന മൂന്ന് ഭാഗമുള്ള സീരിസും കൽക്കി 2898 എഡി അണിയറക്കാർ ആമസോൺ പ്രൈം വഴി പുറത്തുവിട്ടിരുന്നു. ആരാധകർ അതെല്ലാം ഇരുകെെയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.

മഹാനടി എന്ന ചിത്രത്തിലൂടെ ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകനാണ് നാഗ് അശ്വിൻ. പ്രഭാസ് നായകനാകുന്ന ഈ കൽക്കി വെറും ടൈം ട്രാവൽ സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രം പുരാണവും ഫ്യൂച്ചറും ഒന്നിച്ച് ചേർത്തുള്ള വ്യത്യസ്ത കഥയാണ് പറയുന്നത് എന്നാണ് സംവിധായകൻ പറയുന്നത്. ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലറിൽ അതിൻറെ സൂചനകളും ഉണ്ട്. സി അശ്വനി ദത്താണ് പ്രഭാസ് ചിത്രത്തിന്റെ പ്രധാന നിർമാതാവായി എത്തുന്നത്. പ്രഭാസിന്റെ കൽക്കി 2898 എഡി സിനിമ എപിക് സയൻസ് ഫിക്ഷനായി എത്തുമ്പോൾ നിർമാണം വൈജയന്തി മൂവീസിന്റെ ബാനറിലാണ് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here