ഇവരാണവർ; അഭിനയിക്കാനിറങ്ങുന്ന സ്റ്റാർ കിഡ്സ്

0
157

ബോളിവുഡിൽ നോപോട്ടിസം വിവാദം ആളി പടർന്നിട്ടു ഏറെ കാലമൊന്നുമായിട്ടില്ല. നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യക്കു ശേഷം അക്ഷരാർത്ഥത്തിൽ ബോളിവുഡിനെ പിടിച്ചു കുലുക്കുന്ന രൂപത്തിലായിരുന്നു നെപോട്ടിസത്തിനെതിരെയുള്ള വിവാദങ്ങൾ പടർന്നു പിടിച്ചത്. എന്നാൽ ബോളിവുഡിന്റെ ചരിത്രം നോക്കുകയാണെങ്കിൽ താര സന്തതികളുടെ കടന്നു വരവ് അത്ര പുതിയ സംഗതിയൊന്നുമല്ല. ഇന്ന് സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന പല താരങ്ങളുടെയും സിനിമയിലേക്കുള്ള കടന്നു വരവിനു പിന്നിൽ അവരുടെ കുടുംബത്തിനുള്ള പങ്കു നമുക്ക് കാണാൻ സാധിക്കും.

ഇപ്പോഴിതാ ഇതേ ബോളിവുഡിൽ അരങ്ങേറാനൊരുങ്ങുകയാണ് കുറച്ചു താര സന്തതികൾ.

 

നടൻ സൈഫ് അലി ഖാന്റെ മകനായ ഇബ്രാഹിം അലി ഖാൻ ഈ വര്ഷം പുറത്തിറങ്ങുന്ന സർസാമീൻ എന്ന സിനിമയിലൂടെയാണ് തന്റെ സിനിമ കരിയറിന് ആരംഭം കുറിക്കുന്നത്. സൈഫ് അലി ഖാന്റെ മുൻ ഭാര്യയും നടിയുമായ അമൃത സിങ്ങാണ് ഇബ്രാഹിമിന്റെ അമ്മ. സഹോദരി സാറ അലി ഖാൻ നടിയാണ്. ധര്മ പ്രൊഡക്ഷനു കീഴിൽ നിർമിക്കുന്ന സിനിമയുടെ സംവിധായകൻ നടൻ ബൊമൻ ഇറാനിയുടെ മകൻ കയോസെ ഇറാനിയാണ്. പൃത്വിരാജ് ഈ സിനിമയിൽ പ്രധാനപ്പെട്ടൊരു കഥാപാത്രത്തിനെ അവതരിപ്പിക്കുന്നുണ്ട്.

 

ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്റെയും ​ഗൗരി ഖാന്റെയും മകൾ സുഹാന ഖാൻ അർചീസ് എന്ന നെറ്ഫ്ലിക്സ് സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്കു കടന്നു വരുന്നത്. സോയ അക്തർ ആണ് സംവിധാനം. ആദ്യ സിനിമ ഓ ടി ടി പ്ലാറ്റഫോമിലാണെങ്കിലും ഉടൻ തന്നെ സുഹാനയുടെ തിയേറ്റർ അരങ്ങേറ്റം പിതാവ് ഷാരൂഖിന്റെ കൂടെയൊരു സിനിമയിലുടെയുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്.

അന്തരിച്ച നടി ശ്രീ ദേവിയുടെയും ബോണി കപൂറിന്റെയും രണ്ടാമത്തെ മകളായ ഖുഷി കപൂറും, സുഹാന ഖാന്റെ കൂടെ ആർച്ചീസിൽ അരങ്ങേറാനൊരുങ്ങുന്നുണ്ട്.
ഖുഷിയുടെ സഹോദരി ജാൻവി കപൂർ 2018 ഇൽ ദഡക് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്നിരുന്നു.

 

ഇവരെ കൂടാതെ അമിതാബ് ബച്ചന്റെ പേരക്കുട്ടി അഗസ്ത്യ നന്ദയും ആർച്ചീസിലൂടെ സ്‌ക്രീനിലേക്കെത്തുന്നുണ്ട്. ഈ വര്ഷം ഡിസംബറിലാണ് സിനിമ നെറ്ഫ്ലിക്സിൽ പുറത്തിറങ്ങുക.

ഹിന്ദി നടൻ സഞ്ജയ് കപൂറിന്റെയും മഹീപ് കപൂറിന്റെയും മകൾ ശനായ കപൂർ, കരൺ ജോഹർ നിർമിക്കുന്ന ശശാങ്ക് ഖൈത്താൻ സംവിധാനം ചെയ്യുന്ന ബെദഡാക് എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്കു കടന്നു വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here