ഒരു കൊച്ചുപുസ്തകം വരുത്തിവെച്ച പ്രശ്നങ്ങൾ : ‘സമാധാനപുസ്തകം’ ട്രെയിലർ

0
72

പ്രേക്ഷകർ ഏറ്റെടുത്ത ഹിറ്റ് ചിത്രങ്ങളായ ജോ & ജോ, 18+ എന്നീ സിനിമകൾ എഴുതിയ ടീമി​ന്റെ ഏറ്റവും പുതിയ ചിത്രമാണ് സമാധാന പുസ്തകം.
നവാഗതരായ യോഹാൻ ഷാജോൺ, ധനുസ് മാധവ്, ഇര്‍ഫാൻ, ശ്രീലക്ഷ്മി സന്തോഷ്, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രവീഷ് നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിഗ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരി ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ ട്രയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സെെന മൂവീസി​ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടിട്ടുള്ളത്.

ഇപ്പോഴത്തെപ്പോലെ ടെക്നോളജിയൊന്നും അത്ര പുരോ​ഗമിക്കാത്ത കാലത്തെ സ്കൂൾ കഥകളിലൂടെയാണ് ചിത്രം കഥപറഞ്ഞു പോകുന്നത്. ഇന്ന് വിപിഎന്നും, പല സാങ്കേതികതവിദ്യകളും ഉപയോ​ഗിച്ച് അഡൾട്ട് സെെറ്റുകളിൽ കയറുന്നതെങ്കിൽ, അക്കാലത്ത് മുത്തുച്ചിപ്പിയും ഫയറും പോലെയുള്ള പുസ്തകങ്ങളായിരുന്നു പലരും ഉപയോ​ഗിച്ചിരുന്നത്. എന്നാൽ സ്കൂൾ കുട്ടികളുടെ കയ്യിൽ നിന്നൊക്കെ ഇത് കിട്ടുന്ന സാഹചര്യം അന്ന് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ഇന്നും പ്രായപരിധി ഒരു നിബന്ധനതന്നെയാണ്. അത്തരമൊരു സാഹചര്യത്തി 2001 കാലഘട്ടത്തിൽ ഇങ്ങനൊരു കൊച്ചു പുസ്തകവും അത് കുട്ടികളിലുണ്ടാക്കുന്ന പ്രശ്നങ്ങളും എല്ലാമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. തമാശയും കളിയും കാര്യവുമെല്ലാം ചിത്രത്തിൽ ഉൾപ്പെടുന്നുണ്ട്.

ജൂലായ് 19ന് തീയേറ്റർ റിലീസ്സായിട്ടാണ് ചിത്രമെത്തുന്നത്. ഫോർ മ്യൂസിക്സ് ആണ് ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത്.’ജോ & ജോ’, ’18+’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുൺ ഡി ജോസ്, സംവിധായകൻ രവീഷ് നാഥ്, സി പി ശിവൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ കഥ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത്. ‘ജോ & ജോ’, ’18+’ എന്നീ ചിത്രങ്ങളുടെ കോ റൈറ്റർ കൂടിയാണ് സംവിധായകൻ രവീഷ്. സതീഷ് കുറുപ്പ് ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോയാണ് നിർവ്വഹിക്കുന്നത്. സിജു വിൽസൻ, നെബീസ് ബെൻസൺ, ജെയിംസ് ഏലിയ, മേഘനാഥൻ, വി കെ ശ്രീരാമൻ, പ്രമോദ് വെളിയനാട്, ലിയോണ ലിഷോയ്, വീണാ നായർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. കൂടാതെ കാമിയോ റോളിൽ മാത്യു തോമസും ചിത്രത്തിൽ എത്തുന്നുണ്ട്.

പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, ഓഡിയോഗ്രാഫി- തപസ് നായക്, ഗാനരചന- സന്തോഷ് വർമ്മ, ജിസ് ജോയ്, ലിൻ്റോ പി തങ്കച്ചൻ, കോസ്റ്റ്യൂംസ്- ആദിത്യ നാണു, ആർട്ട്- വിനോദ് പട്ടണക്കാടൻ, മേയ്‍ക്കപ്പ്- വിപിൻ ഓമശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- റജിവാൻ അബ്ദുൽ ബഷീർ, അസോസിയേറ്റ് ഡയറക്ടർ- റെനിത്ത് രാജ്, സക്കീർ ഹുസൈൻ, അസിസ്റ്റന്റ് ഡയറക്ടർ- യോഗേഷ് വിഷ്‍ണു വിസിഗ, ഷോൺ, ഡി.ഐ- ലിജു പ്രഭാകർ, വി.എഫ്.എക്സ്- മാഗ്മിത്ത് ഡിസ്ട്രിബ്യൂഷൻ ഹെഡ്- പ്രദീപ് മേനോൻ, സ്റ്റിൽസ്: സിനറ്റ് സേവ്യർ, ടൈറ്റിൽ- നിതീഷ് ഗോപൻ, ഡിസൈനിങ്- യെല്ലോ ടൂത്ത്, മാർക്കറ്റിംങ്-: ബി.സി ക്രിയേറ്റീവ്സ് എന്നിവരുമാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here