‘ഒരു അഭിനേതാവിനെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള പ്രക്രിയയാണ് ഡബ്ബിങ്’: ഷൈൻ ടോം ചാക്കോ

0
152

രു അഭിനേതാവിനെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള പ്രക്രിയയാണ് ഡബ്ബിങ്. കാരണം ഡബ്ബ് ചെയ്യുന്ന സമയത്ത് വേറെ സഹതാരങ്ങളുണ്ട്, ആ ആംബിയൻസ് ഉണ്ട് ആ പ്രോപ്പർടീസ് ഉണ്ട്. അപ്പോൾ നമുക്ക് വരുന്ന സ്വാഭാവികമായി വരുന്ന ശബ്ദം ആയിരിക്കില്ല ഇവിടെ നിന്നിട്ട് പറയുന്നത് എന്ന് ഷൈൻ ടോം ചാക്കോ. മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ…

“ഒരു അഭിനേതാവിനെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള പ്രക്രിയയാണ് ഡബ്ബിങ്. കാരണം ഡബ്ബ് ചെയ്യുന്ന സമയത്ത് വേറെ സഹതാരങ്ങളുണ്ട്, ആ ആംബിയൻസ് ഉണ്ട് ആ പ്രോപ്പർടീസ് ഉണ്ട്. അപ്പോൾ നമുക്ക് വരുന്ന സ്വാഭാവികമായി വരുന്ന ശബ്ദം ആയിരിക്കില്ല ഇവിടെ നിന്നിട്ട് പറയുന്നത്. കാരണം അവിടെ നടന്നു൦ ഓടിയും ചാടിയും ഒക്കെ പറയുമ്പോൾ വ്യതിയാനം ഉണ്ടാകും ശബ്ദത്തിന്. അത് നിന്നുകൊണ്ട് നമ്മൾ കൊടുക്കണം, അത് ഒരിക്കലും നന്നായി കിട്ടില്ല. അപ്പോഴൊക്കെയാണ് മമ്മൂക്കയെയും തിലകൻ സാറിനെയുമൊക്കെ ഓർക്കുന്നത്. അവർ അതിനുകൊടുക്കുന്ന ജീവൻ ഉണ്ടല്ലോ, അവർ എഴുന്നേൽക്കുമ്പോഴും നിൽക്കുമ്പോഴും നടക്കുമ്പോഴും ഉണ്ടാവുന്ന വ്യത്യാസങ്ങൾ ഉണ്ട് ശബ്ദത്തിന്. കിടന്നു സംസാരിക്കുന്നതും ഇരുന്നു സംസാരിക്കുന്നതും ഷൂട്ട് ചെയ്ത് സംസാരിക്കുന്നതും ഒക്കെ വ്യത്യാസമുണ്ട്”

അതേസമയം, ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി കമൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വിവേകാനന്ദൻ വൈറലാണ്. നെടിയത്ത് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നസീബ് നെടിയത്ത്, ഷെല്ലി രാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതായി ഷൈൻ തന്നെ അറിയിച്ചിരുന്നു. ഗ്രേസ് ആന്‍റണി, സാസ്വിക, മെറീന മൈക്കിള്‍, മാലാ പാർവതി, ജോണി ആന്‍റണി, സിദ്ധാര്‍ത്ഥ് ശിവ, വിനീത് തട്ടില്‍, സ്‌മിനു സിജോ, ശരത്, നിയാസ് ബക്കര്‍, മറിമായം ഫെയിം റിയാസ്, സിനോജ് വര്‍ഗീസ്, മജീദ്, അനുഷ മോഹന്‍, രാധാ ഗോമതി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു കഥയാണ് ഈ സിനിമയിൽ കമൽ പറയുന്നത്. സ്ത്രീകൾ നിരന്തരം എതിർക്കുന്ന ചില പ്രശ്നങ്ങളുണ്ട്. അവരുടെ പ്രശ്നങ്ങൾ മാത്രം. ആ വഴിക്കാണ് ഈ സിനിമ പോകുന്നത്. വിവേകാനന്ദൻ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന അഞ്ച് സ്ത്രീകളുടെ ജീവിതത്തിലൂടെ, ഈ കഥ ചിത്രീകരിക്കാൻ ശ്രമിക്കുന്നു. സീരിയസ് ആയ ഒരു വിഷയത്തെ ഈ സിനിമ തികച്ചും ആക്ഷേപഹാസ്യം നടത്തുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here