‘ദളപതി 68′; ഒക്ടോബര്‍ ആദ്യ വാരം ആരംഭിക്കുമെന്ന് റിപ്പോർട്ട്

0
110

മിഴകത്തിന്റെ സൂപ്പര്‍ സ്റ്റാർ വിജയ്‌യുടെ അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ദളപതി 68′. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം എജിഎസ് എന്റർടൈൻമെന്റ്സ് ആണ് നിർമ്മിക്കുന്നത്. ഹിറ്റ് മേക്കറായ വെങ്കട്ട് പ്രഭുവിന്റെ അടുത്ത ചിത്രത്തിൽ വിജയ് ആവും നായകൻ എന്ന അഭ്യൂഹങ്ങൾ നിലനിൽക്കവെയാണ് അതെല്ലാം ശരി വെച്ചുകൊണ്ട് താരം തന്നെ ചിത്രത്തെകുറിച്ചുള്ള വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇപ്പോഴിതാ ചിത്രത്തിന്റേതായി പുതിയ അപ്ഡേറ്റ്സ് പുറത്തുവന്നിരിക്കുകയാണ്. ദളപതി 68 ഒക്ടോബര്‍ ആദ്യ ആഴ്ച ആരംഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റ് കാര്‍ത്തിക് രവിവര്‍മ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഏകദേശം ഒരു വര്‍ഷം മുന്‍പായിരുന്നു വെങ്കട്ട് പ്രഭു ‘ദളപതി 68’ന്റെ കഥയുമായി വിജയിയുടെ അടുത്ത് എത്തിയത്. മാനാട്, മങ്കാത്ത, ചെന്നൈ 600028, മാസ് പോലുള്ള ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് വെങ്കട്ട് പ്രഭു. വെങ്കട് പ്രഭുവും വിജയിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദളപതി 68. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 2003 ല്‍ റിലീസ് ചെയ്ത ‘പുതിയ ഗീതൈ’യ്ക്ക് ശേഷം വിജയ്- യുവൻ  ശങ്കര്‍ രാജ കൂട്ടുകെട്ടിലെത്തുന്ന രണ്ടാമത്തെ ചിത്രം കൂടിയായിരിക്കും ഇത്.

 

വിജയ് നായകനാകുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് ടീ സീരീസ് നേടിയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ . റെക്കോര്‍ഡ് തുകയ്‍ക്കാണ് റൈറ്റ്‍സ് വിറ്റുപോയത് . തമിഴ് സിനിമ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകക്കാണ് ഓഡിയോ റ്റൈറ്റ്‍സ് വിറ്റുപോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെ പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, ചിത്രത്തിലെ വിജയ്‌യുടെ പുതിയ ഫോട്ടോ പുറത്തിറങ്ങിയിരുന്നു. നിർമ്മാതാവ് അർച്ചന കല്പാത്തിയാണ് പുതിയ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.’ഭാവിയിലേക്ക് സ്വാഗതം’ എന്ന് പറഞ്ഞുകൊണ്ട്
ലൈറ്റ് സ്റ്റേജ് 5 ൽ ഗോളാകൃതിയിലുള്ള ഗ്രേഡിയന്റ് ഇല്യൂമിനേഷനുള്ളിൽ ഇരിക്കുന്ന വിജയ്‌യുടെ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. 156 എൽഇഡി ലൈറ്റുകൾ ഉൾക്കൊള്ളുന്ന ഗ്രേഡിയന്റ് ഇല്യൂമിനേഷനുള്ളിൽ ഇരിക്കുന്ന വിജയെ ആർക്കും മനസിലായില്ല എന്നതാണ് സത്യം.

ലുക്കും അപ്പിയറൻസും മാറ്റാൻ 360 ഡിഗ്രി ക്യാമറകൾ വച്ച് പല ആങ്കിളുകളിൽ ശരീരം സ്കാൻ ചെയ്തെടുക്കാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ലൈറ്റ് സ്റ്റേജ് 5.ഫോട്ടോ ജ്യോമട്രി എന്നു വിളിക്കുന്ന ഈ രീതി സിനിമയുടെ സ്റ്റോറി ബോർഡിന്റെ പുതിയ രൂപമായ പ്രീ വിഷ്വലൈസേഷനെ സഹായിക്കുന്ന ഒന്നാണ്. ഏറെ പ്രതീക്ഷയോടും ആകാംഷയോടും കൂടിയാണ് പ്രേക്ഷകർ ചിത്രത്തെ നോക്കികാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here