‘ഹിഗ്വിറ്റ’ ഒടിടിയിലേക്ക്; ട്രെയ്‌ലര്‍ പുറത്ത്

0
81

സുരാജ് വെഞ്ഞാറമൂടും ധ്യാന്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ഹിഗ്വിറ്റ. 2023 മാര്‍ച്ച് 31 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. ഇപ്പോഴിതാ ഒരു വര്‍ഷത്തിനിപ്പുറം ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സൈന പ്ലേ ഒടിടിയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യപ്പെടുക. ഒടിടി റിലീസിനോടനുബന്ധിച്ച് പുതിയ ട്രെയ്‌ലറും പുറത്തെത്തിയിട്ടുണ്ട്.

രാഷ്ട്രീയ നേതാവാണ് ചിത്രത്തില്‍ സുരാജിന്റെ കഥാപാത്രം. മറ്റൊരു ശക്തമായ കഥാപാത്രത്തെ ധ്യാന്‍ ശ്രീനിവാസനും അവതരിപ്പിക്കുന്നു. ഹേമന്ത് ജി നായര്‍ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം. പന്ന്യന്നൂര്‍ മുകുന്ദന്‍ എന്ന കഥാപാത്രത്തെയാണ് സുരാജ് വെഞ്ഞാറമൂട് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഫുട്ബോള്‍ പ്രേമിയായ ഒരു ഇടതുപക്ഷ യുവാവിന് ഇടതു നേതാവിന്റെ ഗണ്‍മാനായി നിയമനം ലഭിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ധ്യാന്‍ ശ്രീനിവാസന്‍ ഗണ്‍മാനായും സുരാജ് വെഞ്ഞാറമൂട് നേതാവായും വേഷമിടുന്നു. സിനിമാ സാഹിത്യ മേഖലയില്‍ ഈ ചിത്രത്തിന്റെ പേരില്‍ രൂക്ഷമായ വാദ പ്രതിവാദങ്ങള്‍ നടന്നിരുന്നു. സിനിമയുടെ ‘ടൈറ്റില്‍’ വിവാദമായതോടെ റിലീസ് തടസപ്പെട്ടിരുന്നു.

മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിനീത് കുമാര്‍, മാമുക്കോയ, അബു സലിം, ശിവദാസ് കണ്ണൂര്‍, ജ്യോതി കണ്ണൂര്‍, ശിവദാസ് മട്ടന്നൂര്‍ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. വിനായക് ശശികുമാര്‍, ധന്യാ നിഖില്‍ എന്നിവരുടെ വരികള്‍ക്ക് രാഹുല്‍ രാജ് ഈണം പകര്‍ന്നിരിക്കുന്നു. ഫാസില്‍ നാസര്‍ ഛായാഗ്രാഹണവും പ്രസീദ് നാരായണന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

കലാസംവിധാനം സുനില്‍ കുമാര്‍, മേക്കപ്പ് അമല്‍ ചന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈന്‍ നിസാര്‍ റഹ്‌മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കുടമാളൂര്‍ രാജാജി, അസ്സോസോസിയേറ്റ് ഡയറക്ടേര്‍സ് അരുണ്‍ ഡി ജോസ്, ആകാശ് രാംകുമാര്‍, പ്രൊഡക്ഷന്‍ മാനേജേഴ്‌സ് നോബിള്‍ ജേക്കബ്, എബി കോടിയാട്ട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രാജേഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്‌സ് ഇ കുര്യന്‍, പിആര്‍ഒ വാഴൂര്‍ ജോസ്.

LEAVE A REPLY

Please enter your comment!
Please enter your name here