“വെളിപാടിന്റെ പുസ്തകത്തിലേക്ക് വിളിക്കുന്നത് ലാൽജോസ്” ; അപ്പാനി ശരത്ത്

0
169

ങ്കമാലി ഡയറീസിലൂടെ പ്പാനി രവി എന്ന വില്ലനായി മികച്ച അഭിനയം കാഴ്ചവെച്ചു കൊണ്ട് മലയാള സിനിമ പ്രേമികളുടെ മനസ്സിലൊരു കസേരയിട്ടിരുന്നവനാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട അപ്പനി ശരത്ത്.

തന്റെ ആദ്യ സിനിമയായ അങ്കമാലി ഡയറീസിന് ശേഷം ലാൽ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകത്തിൽ ശ്രദ്ധേയമായ വേഷം നടൻ അവതരിപ്പിക്കുകയുണ്ടായി ആ സിനിമയിലേക്കെത്തി ചേർന്ന അനുഭവം പങ്കുവെച്ചിരിക്കയാണ് നടനിപ്പോൾ
മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശരത്തിന്റെ വാക്കുകൾ….

“അങ്കമാലി ഡയറീസിന്റെ ഷൂട്ട്‌ നടക്കുന്ന സമയത്ത് രണ്ടാമതൊരു സിനിമയെ കുറിച്ചുള്ള ചിന്തകൾ പോലുമുണ്ടായിരുന്നില്ല എന്നാൽ അതിനു ശേഷം വെളിപാടിന്റെ പുസ്തകം എന്ന സിനിമയിൽ ലാൽജോസ് സാർ സംവിധാനം ചെയ്ത് ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ സാധിച്ചത് തന്നെ വലിയ ഭാഗ്യമായാണ് കാണുന്നത്. ആശിർവാദ് പോലൊരു പ്രൊഡക്ഷൻ ഹൌസിന്റെ ഭാഗമാകാൻ സാധിച്ചു, കൂടാതെ നമ്മൾ അഭിനയിച്ച സിനിമയിൽ ഒരു പാട്ട് ത്രൂ ഔട്ട് പാടി അഭിനയിക്കാൻ സാധിക്കുക എന്നൊക്കെ പറയുന്നത് ചെറിയ കാര്യമല്ലല്ലോ,ലാൽ ജോസ് സാർ തന്നെയാണ് എന്നെ ഈ സിനിമയിലേക്ക് വിളിക്കുന്നത്. തിരുവനന്തപുരത്ത് വെച്ചാണ് സിനിമയുടെ കഥ കേൾക്കുന്നത്. കഥ കേൾക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ, വിളിച്ചാൽ തന്നെ പോയി അഭിനയിക്കാവുന്ന അവസ്ഥയിലാണല്ലോ നമ്മളുള്ളത്. അങ്ങനെയാണ് രണ്ടാമത്തെ സിനിമയായ വെളിപാടിന്റെ പുസ്തകത്തിലേക്കെത്തി ചേരുന്നത്. ലാലേട്ടൻ അങ്കമാലി ഡയറീസ് കണ്ടിട്ടുണ്ടായിരുന്നു. അഭിപ്രായമൊക്കെ പറ‍ഞ്ഞു

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പി ജി തിയേറ്റർ പഠിക്കുന്ന സമയത്താണ്. അങ്കമാലി ഡയറീസിന്റെ എഴുത്തുകാരനായ ചെമ്പൻ വിനോദ് ഒഡീഷന് വേണ്ടി വരുന്നത്. കോളേജിലെ എല്ലാവരും ഒഡിഷനിൽ പങ്കെടുത്തിരുന്നു. അവരുടെ കൂടെ ഞാനും പങ്കെടുത്തു അങ്ങനെയാണ് സിനിമയിലേക്ക് വരുന്നത്. ഒഡീഷൻ കഴിഞ്ഞ സമയത്തു അവസരം ലഭിക്കുമെന്നുള്ള പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല സാധാരണ നിലയിൽ എല്ലാം തീരുമാനിക്കപ്പെട്ടതിനു ശേഷം നടത്തപ്പെടുന്ന ഒരു പരിപാടിയാണല്ലോ ഈ ഓഡിഷൻ. സദൃശ വാക്യങ്ങൾ എന്ന നാടകത്തിലെ ഒരു കോമഡി രംഗമായിരുന്നു ഞാൻ ഓഡിഷന് അവതരിപ്പിച്ചത്. ”

തിരുവനന്തപുരം സ്വദേശിയായ ശരത്ത് തൻെറ സിനിമ കരിയറിനിടക്ക് ഏറെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത് ഒരു തുടക്കകാരനെന്ന നിലയിൽ അങ്കമാലി ഡയറീസിലെ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ലഭിച്ച സ്വീകാര്യത തന്റെ അതിനു ശേഷമുള്ള സിനിമകളിലും നിലനിർത്താൻ സാധിച്ചിട്ടുള്ള കലാകാരൻ കൂടിയാണദ്ദേഹം. സൈനു ചാവക്കാടൻ സംവിധാനം ചെയ്ത പോയിന്റ് റേഞ്ച് ആണ് ശരത് അഭിനയിച്ചതിൽ പുറത്ത് വന്ന അവസാനത്തെ സിനിമ

LEAVE A REPLY

Please enter your comment!
Please enter your name here