വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ല; ‘ആര്‍.ഡി.എക്‌സ് നിര്‍മാതാക്കള്‍’ക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

0
29

ഞ്ഞുമ്മല്‍ ബോയ്‌സിന് പിന്നാലെ ആര്‍.ഡി.എക്‌സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ലെന്നാണ് പരാതി. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാമാണ് പരാതി നല്‍കിയത്. ആര്‍.ഡി.എക്‌സ് സിനിമ നിര്‍മാതാക്കളായ സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.

സിനിമയ്ക്കായി 6 കോടി രൂപ നല്‍കിയെന്ന് പരാതിക്കാരി പറയുന്നു. 30 ശതമാനം ലാഭവിഹിതമായിരുന്നു വാഗ്ദാനം. സിനിമ 100 കോടിയിലേറെ രൂപ വരുമാനം നേടിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ല. വ്യാജ രേഖകള്‍ ഉണ്ടാക്കി നിര്‍മ്മാണ ചിലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ചു കാണിച്ചുവെന്നും പരാതിയില്‍ പറയുന്നു. കൂടാതെ സിനിമയുടെ ചിലവും വരുമാനവും സംബന്ധിച്ച് സാമ്പത്തിക രേഖകള്‍ പരിശോധിക്കാന്‍ അനുവദിച്ചില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു.

അതേസമയം, ഷെയ്ന്‍ നിഗം, നീരജ് മാധവ്, ആന്റണി വര്‍ഗീസ് പ്രധാന വേഷങ്ങളില്‍ എത്തിയ ആക്ഷന്‍ ചിത്രം ആര്‍ ഡി എക്‌സ്. ആഗോള കളക്ഷനില്‍ 100 കോടി പിന്നിട്ടെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ഒരു മുഴുനീള ആക്ഷന്‍ എന്റെര്‍റ്റൈനറായി ഒരുങ്ങിയ ചിത്രം നിര്‍മിച്ചിരിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റെര്‍സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ്. ഓഗസ്റ്റ് 25 നാണ് ചിത്രം പുറത്തിറങ്ങിയത്.

ഷബാസ് റഷീദ്, ആദര്‍ശ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. ലാല്‍, മഹിമ നമ്പ്യാര്‍, ഷമ്മി തിലകന്‍, മാല പാര്‍വതി, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കമല്‍ഹാസന്‍ ചിത്രമായ ‘വിക്രത്തിനു’ ആക്ഷന്‍ ചെയ്ത അന്‍പറിവാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

കൈതി,

വിക്രം വേദ തുടങ്ങി നിരവധി തമിഴ് സിനിമള്‍ക്ക് സംഗീതം നല്‍കിയ സാം.സി.എസ് ആണ് ആര്‍.ഡി.എക്സിന് സംഗീതം നിര്‍വഹിക്കുന്നത്. മനു മഞ്ജിത്തിന്റേതാണ് വരികള്‍, അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും റിച്ചാര്‍ഡ് കെവിന്‍ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍ – ചമന്‍ ചാക്കോ കലാസംവിധാനം – പ്രശാന്ത് മാധവ്. കോസ്റ്റ്യും – ഡിസൈന്‍ – ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ് – റോണക്സ് സേവ്യര്‍.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – വിശാഖ്. നിര്‍മ്മാണ നിര്‍വ്വഹണം – ജാവേദ് ചെമ്പ്.

അതേ സമയം, മഞ്ഞുമല്‍ ബോയ്‌സിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്ന് ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കിയിരുന്നു. നിര്‍മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരേയാണ് കേസ് നല്‍കിയിരുന്നത്.

പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ സിനിമയുടെ നിര്‍മാതാക്കള്‍ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റണാകുളം മരട് പൊലീസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ആദ്യം പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുകയും പിന്നീട് ഇതുമായി ബന്ധപ്പെട്ട ബാങ്ക് രേഖകള്‍ പൊലീസ് ശേഖരിക്കുകയും ചെയ്തു. ഇതില്‍നിന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.

7 കോടി രൂപയാണ് സിറാജ് സിനിമയ്ക്കായി നിക്ഷേപിച്ചത്. 22 കോടിയാണ് ചിത്രത്തിന്റെ ആകെ മുടക്കുമുതലെന്നാണ് ഇവര്‍ പരാതിക്കാരനെ ആദ്യം ധരിപ്പിച്ചത്. എന്നാല്‍ 18.65 കോടി മാത്രമായിരുന്നു നിര്‍മാണച്ചെലവ്. ഷൂട്ടിങ് തുടങ്ങുന്നതിനും മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നും നിര്‍മാതാക്കള്‍ സിറാജിനെ തെറ്റിദ്ധരിപ്പിച്ചു. ഒരു രൂപ പോലും മുടക്കാത്ത നിര്‍മാതാക്കള്‍ പരാതിക്കാരന് പണം തിരികെ നല്‍കിയില്ല. പറവ ഫിലിം കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

40 % ലാഭവിഹിതമാണ് പരാതിക്കാരന് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ സിനിമ വലിയ ഹിറ്റായിട്ടും ഒരു രൂപ പോലും നല്‍കിയില്ല. ഇക്കാര്യം ബാങ്ക് രേഖകളില്‍നിന്ന് വ്യക്തമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തനിക്ക് ഏതാണ്ട് 47 കോടിയുടെ നഷ്ടമുണ്ടായെന്നാണു സിറാജ് പറഞ്ഞത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here