ആർഡിഎക്സ് ഇനി തെലുങ്കിലും എത്തുന്നു

0
139

ഓണം സ്പെഷ്യൽ ചിത്രമായി തീയേറ്ററുകളിൽ എത്തിയതാണ് ആര്‍ഡിഎക്സ്. നവാഗതനായ നഹാസ് ഹിദായത്തിന്റെ സംവിധാനത്തിൽ ഷെയിൻ നിഗം, ആന്റണി പെപ്പെ, നീരജ് മാധവ് എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തിയ ചിത്രം കൂടെയാണ് ഇത്. വലിയ വിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്. നൂറ് കോടി ക്ലബിൽ ഇടം നേടിയ ചിത്രത്തിന് വലിയ സ്വീകാര്യത ആയിരുന്നു ലഭിച്ചത്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത്. തെലുങ്ക് അടക്കമുള്ള ഭാഷകളിലും ചിത്രം ഒടിടിയില്‍ പ്രദർശിപ്പിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എന്തായാലും ചിത്രം തെലുങ്ക് ഭാഷയിൽ ഒടിടിയിൽ എത്തുമെന്ന സന്തോഷത്തിലാണ് ആരാധകർ.

RDX: OTT Release Date, Streaming Platform, Cast, And More Thrilling  Insights - Filmibeat

റിലീസായി ഇരുപത്തിയൊൻപത് ദിവസം കൊണ്ടാണ് ചിത്രം നൂറ് കോടി ക്ലബിൽ ഇടം പിടിച്ചത്. ഈ വർഷം 100 കോടി ക്ലബിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ആർഡിഎക്സ്.ഓണം റിലീസായി മൂന്ന് ചിത്രങ്ങളാണ് ഇത്തവണ പ്രധാനമായും തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ദുൽഖർ നായകനായി എത്തിയ കിംഗ് ഓഫ് കൊത്ത,നിവിൻ പോളിയുടെ ബോസ് ആൻഡ് കോ,ആർഡിഎക്സ് തുടങ്ങിയവ. ഇവയെയെല്ലാം ഒരൊറ്റ ദിവസം കൊണ്ട് മറികടന്നുകൊണ്ടാണ് ആർഡിഎക്സ് തരംഗം സൃഷ്ട്ടിച്ചത്. ചിത്രം പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് തീയേറ്ററിൽ വിജയം നേടുകയും ചെയ്തു.

Trendswood on X: "#RDX 🔥" / X

ഓവർസീസ് സർക്യൂട്ടുകളിൽ നിന്ന് മലയാളത്തിലെ എട്ടാമത്തെ ഏറ്റവും വലിയ വിദേശ ഗ്രോസറായി ആർഡിഎക്സ് മാറിയിരുന്നു .പതിനേഴ് ദിവസത്തിനുള്ളിൽ 26.1 കോടിയാണ് ആർഡിഎക്സ് നേടിയത്. ഏറ്റവും വേ​ഗത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മലയാള സിനിമകളുടെ പട്ടികയിലും ആര്‍ഡിഎക്സ് ഇടംപിടിച്ചിട്ടിട്ടുണ്ട്. സിനിമ റിലീസാകുന്നതിന് മുൻപേ തന്നെ ഒടിടി പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സ് വന്‍ തുകക്കാണ് ആർഡിഎക്സിന്റെ റൈറ്റ്സ് സ്വന്തമാക്കിയത്. കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ചിത്രമായതുകൊണ്ട് തന്നെ ഡിജിറ്റല്‍ റൈറ്റ്സ് വില്‍പ്പനക്കും വലിയ മത്സരമാണ് ഉണ്ടായിരുന്നത്.

RDX Malayalam Movie 2023 OTT Release Date and Platform

സിനിമയിലെ ”നീല നിലവേ ” എന്ന് തുടങ്ങുന്ന ഗാനത്തിനും പാട്ടിലെ ഷെയ്നിന്റെ നൃത്തത്തിനും വലിയ പ്രേക്ഷകപ്രശംസയാണ് ലഭിച്ചത്.ഇതിനോടകം ചിത്രത്തിലെ ഗാനം റീലുകളായും മറ്റും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.മാത്രമല്ല 12 മില്യൺ ആളുകൾ ഈ ഗാനം യുട്യൂബിൽ കണ്ടുകഴിഞ്ഞു. ചിത്രത്തിന്റെ ഓരോ പോസ്റ്ററുകൾക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. കുറുപ്പ് സിനിമയുടെ ലൈഫ് ടൈം കളക്ഷന്‍ 81 കോടി രൂപ ആയിരുന്നു. ഇരുപത്തിനാല് ദിവസം കൊണ്ടാണ് ആര്‍ഡിഎക്സ് കുറുപ്പിനെ പിന്നിലാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here