അമ്മ സംഘടനയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് സുരേഷ്‌ഗോപി

0
190

മ്മ സംഘടനയെക്കുറിച്ച് ഓര്‍മ്മകള്‍ പങ്കുവെച്ച് സുരേഷ്‌ഗോപി. അമ്മ മുപ്പതാമത് ജനറല്‍ ബോഡി യോഗത്തിലാണ് സുരേഷ്‌ഗോപി സംസാരിച്ചത്.27 വര്‍ഷത്തിന് ശേഷം കേന്ദ്രമന്ത്രി പദവിയോടെ ‘അമ്മ’യിലേക്ക് തിരിച്ചുവന്ന സുരേഷ് ഗോപിക്ക് വികാരനിര്‍ഭരമായ സ്വീകരണമാണ് സഹപ്രവര്‍ത്തകര്‍ ഒരുക്കിയത്. മോഹന്‍ലാല്‍ അദ്ദേഹത്തിന് ഉപഹാരം നല്‍കി. ഇടവേള ബാബു അംഗത്വകാര്‍ഡ് കൈമാറി.

സുരേഷ്‌ഗോപിയുടെ വാക്കുകള്‍

ഞാന്‍ സാധാരണ വാചാലനായൊരാളാണെങ്കിലും ഈ അവസരത്തില്‍ എനിക്ക് സാധിക്കുന്നില്ല. പുറത്ത് നിന്നപ്പോള്‍ ഓര്‍ത്തത് എനിക്ക് സംസാരിക്കാനാകുമെന്ന്. ഇങ്ങനെ സംസാരിക്കുമ്പോള്‍ വല്ലാത്തൊരു ലോക്കാണ്.1997 ല്‍ ആദ്യത്തെ വൈസ് പ്രസിഡന്റായി കാണപ്പെട്ട് ഇതുപോലൊരു വേദിയില്‍ വന്നതാണ്. അതിന് ശേഷം ഈ വേദിയില്‍ വന്നിട്ടില്ല. അതും ഈ കൂട്ടീനൊരു കാരണമാണ്. ഇപ്പോള്‍ സംസിരിക്കാനാവാത്തതാണ്. ഒരു വ്യക്തി എന്ന നിലയില്‍ സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുക പലതലങ്ങളില്‍പ്പെടുന്ന സ്ഥാനം ലഭിക്കുക , ഇതൊക്കെ അപൂര്‍വ്വ സംഭവങ്ങളോ നേട്ടങ്ങളോയല്ല. എല്ലാവര്‍തക്കും അത് ലഭ്യമാണ്. സിനിമയാലും നാടക ലോകമായാലും, ഏറ്റവും ചെറുതെന്ന് പറയുന്ന കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും ഒരുപോലെ.

എന്നെ സംബന്ധിച്ചിടത്തോളം ഉത്തരവാദിത്തത്തിന്റെ പേരില്‍ എവിടെയങ്കിലും എത്തിയിട്ടുണ്ടെങ്കില്‍ പല തലങ്ങളിലൂടെ സഞ്ചരിച്ച് ആ തലങ്ങളിലൂടെ എത്തുന്നതിന് എന്റെ കൂടെ പ്രവര്‍ത്തിച്ച കലകാരികളുടെയും കലാകാരന്മാരുടെയുമൊക്കെ ചായ കൊണ്ടുവന്ന കുട്ടികളടക്കം ഒരുപാട് പേരുണ്ട്. പേഴ്‌സണ്‍ മേക്കിങ്ങ്, ക്രിയേറ്റിങ്ങ് . എന്റെ കാര്യത്തില്‍ സ്‌കൂള്‍ അധ്യയനകാലം മുതല്‍ എന്റെ ഗുരുക്കരെല്ലാവരും ഹൃദയത്തിലൊരുക്കിയ അന്തരീക്ഷം,സുഹൃത്തുക്കളുടെ അന്തരീക്ഷം, ഞാന്‍ പഠിച്ചു വളര്‍ന്ന കൊല്ലത്തെ ഗ്രാമന്തരീക്ഷം, ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് വഴിതെറ്റാനുള്ള വേദിയായിട്ട് മാത്രം സൗഹൃദം വളരെ മലീമസമായി കിടക്കുന്ന കാലത്തിന് ചോദ്യചിഹ്നമാകുന്ന രീതിയില്‍ ഒരു വലിയ വളര്‍ച്ചയ്ക്ക് മാത്രം ഉതകുന്ന രീതിയിലരൊക്കിയെടുന്ന സുഹൃത്തുക്കള്‍ ഇതേ അവസ്ഥ കോളജ് അധ്യയനകാലത്തും ഇതേ അവസ്ഥ തുടര്‍ന്നിരുന്ന അവസ്ഥയില്‍ സിനിമയിലെത്തുമ്പോഴും ഞാനെന്ന വ്യക്തിയെ ഈ സമൂഹത്തിന് വേണ്ടി ഒരു കലാകാരനെന്ന നിലയില്‍ ഒരുക്കിത്തീര്‍ത്തത് ഈ സമൂഹമാണ്.

ഭൂമിയിലേക്ക് സമ്മാനിച്ച് അച്ഛനെയും അമ്മയെയും മറന്നു കൊണ്ടല്ല അവര്‍ക്ക് പ്രഥമ സ്ഥാനമെന്നൊന്നും ഞാന്‍ പറയുന്നില്ല. അവര്‍ ദൈവതുല്യരാണ്. ഇതിന്റെയെല്ലാം ഒരു സമ്മേളനമെന്നത് സിനിമയില്‍ നിന്ന്, എന്നെ വിശ്വസിച്ച് ജീവിതത്തിലേക്ക് കടന്നുവന്ന പെണ്‍കുട്ടി, എന്റെ നേട്ടങ്ങളെല്ലാം സമ്മാനിച്ചു. അവളെനിക്ക് സമ്മാനിച്ച ശാന്തി നല്‍കാന്‍ സമ്മാനിച്ചു. പ്രവര്‍ത്തനങ്ങളുടെ കാലഘട്ടം നോക്കിയാല്‍ സിനിമിയുടെ പങ്ക് വളരെ വലുതാണ്. അതിന്റെ ആഴം അളക്കാന്‍ പറ്റാത്തതാണ്.

ഓരോ കഥാപാത്രത്തിലൂടെയും ഞാന്‍ വിരിഞ്ഞുവരുകയായിരുന്നു. ഞാന്‍ എന്ന വ്യക്തിയെ മെനഞ്ഞെടുക്കുന്നതില്‍ സിനിമ വഹിച്ച പങ്ക് വലുതാണ്. അതിന്റെ ആഴം അളക്കാവുന്നതല്ല. എന്റെ കഥാപാത്രങ്ങള്‍ക്കുവേണ്ടി എതിര്‍ഭാഗത്ത് നിന്ന് തല്ലുവാങ്ങിയവര്‍, എനിക്ക് ശക്തി നല്‍കിയവര്‍, സോമേട്ടന്‍, രാജന്‍ പി. ദേവ്, എന്‍.എഫ്. വര്‍ഗീസ്, നരേന്ദ്രപ്രസാദ്…

ബന്ധം ഉറപ്പിച്ച് ഒരു പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുന്നതില്‍ 92ല്‍ ആഗ്രഹിക്കുകയും ഒരു സഹപ്രവര്‍ത്തകനേറ്റ് അപമാനത്തില്‍ ഒരു സംഘടന വേണമെന്ന് പറയുകയും അന്ന് അപേക്ഷ തിരസ്‌കരിക്കപ്പെടുകയും 94ല്‍ ഏപ്രില്‍ മെയ് മാസങ്ങലില്‍ ശക്തമായ തുടക്കത്തൊടെ ഉയരുകയായിരുന്നു. ആ വേദിയുടെ പേര് അമ്മ. ജനങ്ങളെ തൃസിപ്പിക്കുകയോ ആനന്ദിപ്പിക്കുകയോ ചെയ്യുന്ന വേദനിപ്പിക്കുന്നതോ അപമാനിക്കുന്നതോ അടക്കം വ്യക്തികളെ മെനഞ്ഞെടുക്കുന്നതില്‍ പോലും സിനിമയെന്ന മാധ്യമത്തിന്റെ പങ്ക് വളരെ വലുതാണ്. സിനിമയിലെ കാക്കിയെന്ന വേഷം സമൂഹത്തിലും ഇന്‍ഫ്‌ലുവന്‍സ് ചെയ്യാന്‍ സാധിച്ചു. എനിക്കൊരു ബലം നേടിത്തന്നു. അതൊരു വലിയ ശക്തിതന്നെയാണ്. ആ കാക്കിയെ ഞാന്‍ ആദരവോടെ ഓര്‍ക്കുകയാണ്.

സിനിമയില്‍ ആദ്യകാലത്ത് പെരുമാറാന്‍ നിന്ന വലിയൊരു സൂപ്പര്‍സ്റ്റായിരുന്നു മോഹന്‍ലാല്‍. അന്ന് എന്റെ തൊട്ടടുത്ത മുറിയില്‍ മോഹന്‍ലാല്‍ ഉണ്ടായിരുന്നുവെങ്കില്‍ ഊണും ഉറക്കവുമെല്ലാം അവിടെയുണ്ടായിരുന്നു. അത് കഴിഞ്ഞ കൂടുതല്‍ അടുത്ത മമ്മൂക്കയും വിജയരാഘവനും സിദ്ധിഖും മോഹന്‍ ജോസുമെല്ലാം. അന്ന് ഞാന്‍ ചെയ്ത സിനിമകളിലെ കൂട്ടൂകെട്ട് അന്ന് എനിക്കൊരു കുടുംബം പോലെയായിരുന്നു. അന്ന് അമ്മയില്‍ ഡയറക്ടായിട്ടോ ഇന്‍ഡയറക്ടായിട്ടോ വലിയൊരു കുടുംബമഹിമ ചേര്‍ന്നിരുന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഈ സംഗമത്തില്‍ കാണുന്നത്. 1997ന് ശേഷം 2024ല്‍ വന്ന് നില്‍ക്കുമ്പോള്‍ അമ്മ അസുലഭ നിമിഷം എനിക്ക് കൈവന്നിരിക്കുകയാണ്.

എന്നെ ഞാനാക്കിയ സംഘടനകളാണ് അമ്മ, മാക്ട, ഫെഫ്ക. മാക്ട മാതൃസംഘടനയാണ്. പൊഡ്യൂസേഴ്‌സ് അസോസിയേഷന്‍,ഡിസ്ട്രീബൂട്ടേഴ്‌സ് അസോസിയേഷന്‍ , ഫിലിംഎക്‌സിബിറ്റേഴ്‌സ്, ഫിലിം ചേംബര്‍ വരെ. വലിയ സ്ഫോടനങ്ങളെ ഏറുപടക്കത്തിന്റെ ശബ്ദത്തിലേക്കൊതുക്കിയ അമ്മയുടെ നാഥനായിരുന്നു ഇന്നസെന്റ്. അങ്ങനെ ഇനി ആര്‍ക്കെങ്കിലും ആകാമോയെന്ന് സംശയമുണ്ട്. ഇന്നസെന്റിനെപോലെ നാളെ സംഘടനയെ നയിക്കുന്നവര്‍ക്ക് പാഠപുസ്തകമാകണമെന്നുള്ള അപേക്ഷ മാത്രമാണ്. വരുന്ന തലമുറകള്‍ക്ക് കാണാവുന്ന ഒരു മ്യൂസിയമായിരിക്കണം.

കാല്‍നൂറ്റാണ്ട് അമ്മയെ നയിച്ചശേഷം സ്ഥാനമൊഴിയുന്ന ഇടവേള ബാബുവിനെയും ചടങ്ങില്‍ ആദരിച്ചു. അദ്ദേഹത്തിന് സുരേഷ് ഗോപി ഉപഹാരം നല്‍കി. മന്ത്രി കെ.ബി. ഗണേഷ് കുമാറിനും സ്വീകരണമൊരുക്കിയിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. അതേസമയം, നടന്‍ സിദ്ദിഖിനെ അമ്മയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എറണാകുളത്ത് നടന്ന സംഘടനയുടെ ജനറല്‍ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ഉണ്ണി ശിവപാല്‍, നടി കുക്കു പരമേശ്വരന്‍ എന്നിവരാണ് സിദ്ദിഖിനു പുറമേ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സര രംഗത്തുണ്ടായിരുന്നത്. വൈസ് പ്രസിഡന്റുമാരായി ജഗദീഷ്, ജയന്‍ ചേര്‍ത്തല എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി മോഹന്‍ലാലും ട്രഷററായി ഉണ്ണി മുകുന്ദനും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വിദേശത്തായിരുന്നതിനാല്‍ മമ്മൂട്ടി യോഗത്തിന് എത്തിയിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here