വെല്ലുവിളികളില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് എന്നിൽ അർപ്പിക്കുന്ന വിശ്വാസത്തിന്റെ തെളിവ് ; ഉണ്ണി മുകുന്ദൻ

0
131

താരസംഘടന അമ്മയുടെ ട്രഷറർ ആയി തെരഞ്ഞെടുക്കപ്പെട്ട സന്തോഷം പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ.സോഷ്യല്മീഡിയയിലൂടെയാണ് നടൻ പിന്തുണച്ചവർക്ക് നന്ദി അറിയിച്ചത്.വെല്ലുവിളികളില്ലാതെ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് തന്നിൽ അർപ്പിക്കുന്ന വിശ്വാസത്തിൻ്റെ തെളിവാണെന്നും,സംഘടനയെ
അർപ്പണബോധത്തോടെ സേവിക്കുമെന്നും നടൻ പറഞ്ഞു.

പോസ്റ്റിന്റെ പൂർണ്ണരൂപം……

”അമ്മയിലെ പ്രിയ അംഗങ്ങക്കും ബഹുമാന്യരായ പൊതുജനങ്ങൾക്കും, കാര്യമായ ഉത്തരവാദിത്തവും വിശ്വാസവും വഹിക്കുന്ന അമ്മയുടെ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടതിൽ ഞാൻ അങ്ങേയറ്റം ആദരവും വിനയവും പ്രകടിപ്പിക്കുന്നു. വെല്ലുവിളികളില്ലാതെ ഈ റോളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് നിങ്ങൾ എന്നിൽ അർപ്പിക്കുന്ന വിശ്വാസത്തിൻ്റെ തെളിവാണ്, ഞങ്ങളുടെ സ്ഥാപനത്തെ സേവിക്കുന്നതിൽ സമഗ്രതയുടെയും അർപ്പണബോധത്തിൻ്റെയും ഉയർന്ന നിലവാരം ഉയർത്തിപ്പിടിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്.നമ്മുടെ കമ്മ്യൂണിറ്റിയിൽ ഐക്യവും വളർച്ചയും മികവും വളർത്തുന്നതിനായി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും. ഞങ്ങളുടെ പങ്കിട്ട ലക്ഷ്യങ്ങളും അഭിലാഷങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിന് നിങ്ങൾ ഓരോരുത്തരുമായും സഹകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്ക്ക് നന്ദി.പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികൾക്കും എക്‌സി കമ്മിറ്റി ടീമിനും അഭിനന്ദനങ്ങൾ ”

 

View this post on Instagram

 

A post shared by Unni Mukundan (@iamunnimukundan)

നടൻ എതിരില്ലാതെയാണ് ട്രഷറർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.കഴിഞ്ഞ ഭരണസമിതിയിൽ എക്സിക്യൂട്ടീവ് മെമ്പർ ആയിരുന്ന ഉണ്ണി മുകുന്ദൻ സിദ്ദിഖിന്റെ പിൻഗാമിയായിട്ടാണ് ട്രഷറർ സ്ഥാനത്തേക്ക് എത്തുന്നത്..2024-27 ലെ പ്രസിഡന്റായി മോഹന്‍ലാല്‍,ജനറല്‍ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായി ജഗദീഷും ആര്‍ ജയനും തെരഞ്ഞെടുക്കപ്പെട്ടു.ഉണ്ണി മുകുന്ദന്‍ ആണ് ട്രഷറര്‍ സ്ഥാനത്ത്. ജോയിന്റ് സെക്രട്ടറി ബാബുരാജ്. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സ് ആയി കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്,ജോയ് മാത്യു,സുരേഷ് കൃഷ്ണ ,ടിനി ടോം,അനന്യ ,വിനു മോഹന്‍ ടോവിനോ തോമസ് ,സരയു മോഹന്‍ ,അന്‍സിബ എന്നിവരെ തെരഞ്ഞെടുത്തു.

ഇടവേള ബാബുവിന് പകരം ജനറല്‍ സെക്രട്ടറിയായി നടൻ സിദ്ദിഖ് ആണ് തെരഞ്ഞെടുക്കപ്പെട്ടത്.അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബു വിരമിച്ചത് അംഗങ്ങൾക്ക് ഏറെ ദുഃഖകരമായ ഒന്നായിരുന്നു.ഇരുപത്തിയൊമ്പത് വർഷത്തോളം അമ്മയെ നയിചാണ് അദ്ദേഹം ഭാരവാഹിത്വത്തിൽ നിന്നും വിരമിച്ചത്.നടന്‍ എന്നതിലുപരി അമ്മ താരസംഘടനയുടെ തലപ്പത്തുള്ള നേതാവായിട്ടാണ് ഇടവേള ബാബു പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത്. സിനിമയിലെ അഭിനയത്തില്‍ സജീവമായി നില്‍ക്കുമ്പോള്‍ തന്നെ ഓഫ് സ്‌ക്രീനിലാണ് ഇടവേള ബാബു എന്ന സംഘാടകന്റെ മികവ് പ്രകടമാകുന്നത്. താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു മികച്ച സംഘാടകന്‍ കൂടിയാണെന്ന് പലതവണ തെളിയിച്ചതാണ്. താരങ്ങള്‍ക്കിടയിലും നിര്‍മാതാക്കള്‍, സംവിധായകര്‍ തുടങ്ങിവരുമായുള്ള വിഷയങ്ങളിലും ഇടപെട്ട് പരിഹാരം കാണുന്നതിന് മുന്നില്‍ നില്‍ക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here